വ്യോമസേനയിൽ അഗ്‌നിവീർ; അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം

എയർഫോഴ്‌സിൽ അഗ്‌നിവിർ റിക്രൂട്ട്‌മെന്റിനുള്ള (02/2027) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം. അപേക്ഷകർ അവിവാഹിതരായിരിക്കണം. സെലക്ഷൻ ടെസ്റ്റ് 2026 സെപ്റ്റംബർ 22, 23 തീയതികളിൽ നടക്കും. ഓൺലൈനായി അപേക്ഷിക്കണം. രജിസ്‌ട്രേഷൻ/സൈൻ-അപ് ചെയ്തശേഷമാണ് അപേക്ഷിക്കേണ്ടത്. ജൂലായ് 6-ന് രാവിലെ 11 മുതൽ അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 26 (രാത്രി 11 വരെ) ആണ്.18 വയസ്സ് തികയാത്തവർ രക്ഷിതാവിന്റെ ഒപ്പും അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യണം. വിശദവിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും https://iafrecruitment.edcil.co.in/agniveervayu/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

പ്രായം: അപേക്ഷകർ 2005 ജൂലായ് 1-നും 2010 ജനു വരി 1-നും ഇടയിൽ ജനിച്ചവരായിരിക്കണം. രണ്ടുതീയതികളും ഉൾപ്പെടെ.

വിദ്യാഭ്യാസ യോഗ്യത: പ്ലസ്ടു/ തത്തുല്യം. അല്ലെങ്കിൽ മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്‌സ്, ഓട്ടോമൊബൈൽ, കംപ്യൂട്ടർ സയൻസ്, ഇൻസ്ട്രുമെന്റേഷൻ ടെക്‌നോളജി, ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിൽ നേടിയ ത്രിവത്സര ഡിപ്ലോമ. അല്ലെങ്കിൽ ദ്വിവത്സര വൊക്കേഷണൽ കോഴ്‌സ്.

Leave a Reply

Your email address will not be published. Required fields are marked *