കിച്ചുവിനെ കുറിച്ച് രേണു സുധി

കൊച്ചി : ഏതാനും നാളുകൾക്ക് മുൻപാണ് തനിക്ക് കാൻസർ ആണെന്ന് വെളിപ്പെടുത്തി രേണു സുധി രം​ഗത്ത് എത്തിയത്. 15-ാം വയസിൽ വന്നൊരു മുഴയാണ് ഇപ്പോൾ കാൻസറായി മാറിയിരിക്കുന്നത്. ചികിത്സയുടെ ഭാ​ഗമായി കീമോ എല്ലാം തുടങ്ങി കഴിഞ്ഞു. ആ വേദനകൾക്കിടയിലും യുട്യൂബ് ചാനലിൽ രേണു സുധി സജീവമായി നിൽക്കുകയാണ്. തന്റെ ആശുപത്രി വിവരങ്ങൾ പറഞ്ഞും പാട്ടുകൾ പാടിയും രേണു മുന്നോട്ട് പോകുകയാണ്. തതവസരത്തിൽ കിച്ചു തന്നെ ഇതുവരെയും കാണാൻ വന്നില്ലെന്നും താൻ എന്ത് ദ്രോഹം ചെയ്തിട്ടാണെന്ന് അങ്ങനെയെന്ന് അറിയില്ലെന്നും രേണു സുധി പറഞ്ഞു. . പതിനൊന്ന് വയസ് തൊട്ട് നോക്കിയൊരു കുട്ടിയുണ്ട്. അവൻ ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. ഞാനിത് പറഞ്ഞാൽ വലിയ വിവാദമാകുമെന്ന് എനിക്കറിയാം. പക്ഷേ വിവാദം ആക്കാൻ പറഞ്ഞതല്ല. അവനോട് എനിക്ക് കുഴപ്പമില്ല. ക്ഷമിക്കുക. ആരും വിവാദമാക്കരുത്. എൻറെ റിതപ്പൻ എന്നെ അന്വേഷിക്കുന്നുണ്ട്. ഒരുപാട് പേര് എന്നോട് കിച്ചു വന്നോന്ന് ചോദിച്ചു. ഇല്ല വന്നിട്ടില്ല. വന്നു എന്നത് വ്യാജ വാർത്തയായിരുന്നു. എന്തോ ആകട്ടെ. കിടക്കയിൽ കിക്കുമ്പോൾ ഒന്ന് വന്ന് കാണാൻ ആർക്കാണേലും ആഗ്രഹം കാണില്ലേ? എത്രയോ പേർ എന്നെ കാണാൻ വരുന്നു. ഇൻഫെഷൻ അടിക്കേണ്ടതായിട്ടുള്ളത് കൊണ്ട് മാസ്ക് ഒക്കെ വച്ച് വാതിലിലാണ് അവർ വന്ന് കണ്ടിട്ട് പോകുന്നത്. ഒത്തിരി കൈത്താങ്ങലുകൾ ഉണ്ട്. ഇവരോടൊക്കെ എങ്ങനെയാണ് നന്ദി പറയേണ്ടതെന്ന് എനിക്കറിയില്ല. അതിനിടയിൽ വാശി കയറി അങ്ങോട്ടും ഇങ്ങോട്ടും വിവാദങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. എനിക്കവരോട് ഒന്നും പറയാനില്ല”, എന്നായിരുന്നു രേണു സുധിയുടെ വാക്കുകൾ. യുട്യൂബ് ചാനലിലൂടെ ആയിരുന്നു രേണുവിൻറെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *