മനോഹര കാഴ്ചയൊരുക്കി ‘അതിമനോഹരം

കൊച്ചി : തുടരും എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പുറത്ത്. മോഹൻലാലും മീരാ ജാസ്മിനും ഒന്നിച്ചുള്ള പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്. സാരിയുടുത്ത് നിൽക്കുന്ന മീരയ്ക്ക് പ്ലീറ്റ് റെഡിയാക്കി കൊടുക്കുന്ന മോഹൻലാലിനെ പോസ്റ്ററിൽ കാണാം. ഒപ്പം ചിത്രത്തിന്റെ റിലീസ് വിവരവും പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചിത്രം ഈ വർഷം ഡിസംബർ 24ന് ക്രിസ്മസ് റിലീസായി തിയറ്ററുകളിൽ എത്തും. വിഷു ദിനത്തിൽ ആയിരുന്നു ചിത്രത്തിന്റെ ടൈറ്റിൽ അണിയറക്കാർ പുറത്തുവിട്ടത്. അതുവരെ L366 എന്നായിരുന്നു അതിമനോഹരത്തിന്റെ പേര്. മലയ്ക്ക് പോകുന്ന സ്വാമിമാർക്കിടയിൽ പൊലീസ് വേഷത്തിൽ നിൽക്കുന്ന മോഹൻലാൽ ആയിരുന്നു ഫസ്റ്റ് ലുക്ക്. ടി. എസ്. ലവ് ലാജൻ എന്നാണ് മോഹൻലാൽ കഥാപാത്രത്തിന്റെ പേര്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *