ജിസിസിയിൽ ഗാർഹിക തൊഴിലാളി വിപണിയിൽ ഒന്നാമതായി കുവൈത്ത്

മസ്കത്ത്: ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതിന് ജിസിസി രാജ്യങ്ങളിൽ ഏറ്റവും കുറഞ്ഞ ചെലവുള്ള വിപണികളിലൊന്നായി കുവൈത്ത് തുടരുന്നു. ‘2026 ജിസിസി ഡൊമസ്റ്റിക് വർക്കർ സാലറി റിപ്പോർട്ട്’ പ്രകാരമാണ് ഈ കണ്ടെത്തൽ. തൊഴിലുടമകൾക്ക് തൊഴിലാളികളെ കണ്ടെത്താൻ കുറഞ്ഞ ചെലവും തൊഴിലാളികൾക്ക് മികച്ച പർച്ചേസിങ് പവറും ഉറപ്പാക്കുന്ന മത്സരസാധ്യതയുള്ള തൊഴിലവസരങ്ങളാണ് കുവൈത്ത് വാഗ്ദാനം ചെയ്യുന്നത്. ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന ചെലവും അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് പങ്കാളിത്തത്തിന്റെ സുസ്ഥിരതയും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്താൻ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ രാജ്യത്തെ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് മേഖലയിൽ നിരവധി ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ടെന്ന് കുവൈത്ത് യൂണിയൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫീസസ് മേധാവി ഖാലിദ് അൽ ദഖ്നാൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *