കോഴിക്കോട് : വിലങ്ങാട് വനത്തിൽ കുടുങ്ങിയ മൂന്ന് പേരെയും കണ്ടെത്തി. വാളുക്ക് അത്തായ കൊത്ത് എന്ന സ്ഥലത്ത് നിന്നാണ് വനം വകുപ്പ് സംഘം ഇവരെ കണ്ടെത്തിയത്. ഇവരെ വനത്തിൽ നിന്ന് പുറത്ത് എത്തിച്ചു.
വടകര ചോറോട് സ്വദേശികളാണ് ഇവർ. ഇന്ന് വൈകിട്ട് ഏഴ് മണിയോടെയാണ് ഇവർ വനത്തിൽ പോകുന്നതും തുടർന്ന് കാണാതാവുന്നതും. 12 വനം വകുപ്പ് സംഘങ്ങളാണ് ഇവരെ കണ്ടെത്താനായുള്ള ശ്രമങ്ങൾ നടത്തിയത്.
2 ബൈക്കുകളിലായട്ടാണ് ഇവര് എത്തിയത്. യുവാക്കൾ വനത്തിൽ കുടുങ്ങിയ വിവരം നാട്ടുകാരാണ് ആദ്യം അറിയുന്നത്. പിന്നീട് നടത്തിയ പരിശോധനയിൽ യുവാക്കൾ സഞ്ചരിച്ച ബൈക്കും ഇവർ ഉപയോഗിച്ച ലൈറ്റും കണ്ടെത്തുകയായിരുന്നു. ഇവരെ പുറത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
