അബൂദബി: കടലിൽ സ്വയംനിയന്ത്രിത ബോട്ടുകളുടെയും ചെറുകപ്പലുകളുടെയും പരീക്ഷണ ഓട്ടങ്ങൾ നിയന്ത്രിക്കുന്നതിനായി പുതിയ മാർഗ്ഗരേഖ പുറത്തിറക്കി അബുദാബി. ഡിപ്പാർട്ട്‌മെന്റ് ഓഫ് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട്, സ്മാർട്ട് ആൻഡ് ഓട്ടോണമസ് സിസ്റ്റംസ് കൗൺസിലിന്റെ മേൽനോട്ടത്തിലും അബുദാബി മൊബിലിറ്റിയുടെ സഹകരണത്തോടെയുമാണ് പുതിയ നിയമാവലി തയ്യാറാക്കിയത്. സമുദ്ര സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഈ മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകളും നിക്ഷേപങ്ങളും ആകർഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്വയംനിയന്ത്രിത ബോട്ടുകളുടെ പരീക്ഷണങ്ങൾ നടത്തുന്ന എല്ലാ കമ്പനികളും ഡെവലപ്പർമാരും നിർബന്ധമായും മുൻകൂട്ടി പെർമിറ്റ് എടുത്തിരിക്കണം. നിലവിലുള്ള സമുദ്ര ഗതാഗതത്തെ ഒരു തരത്തിലും ബാധിക്കാത്ത രീതിയിലായിരിക്കണം പരീക്ഷണങ്ങൾ. ആളുകളുടെയും മറ്റ് ബോട്ടുകളുടെയും സുരക്ഷ പൂർണമായും ഉറപ്പാക്കണമെന്നും അധികൃതർ വ്യക്തമാക്കി.
