യുഎഇയിലെ ചിലയിടങ്ങളിൽ താപനില 46ºC ലെത്തും

ദുബൈ: യുഎഇയുടെ ചില പ്രദേശങ്ങളിൽ ഉയർന്ന താപനില 44 ഡിഗ്രി സെൽഷ്യസ് മുതൽ 46 ഡിഗ്രി സെൽഷ്യസ് വരെ രേഖപ്പെടുത്തിയേക്കാം. ദുബൈയിൽ മുൻദിവസത്തെ 40 ഡിഗ്രി സെൽഷ്യസിൽ നിന്ന് താപനില അല്പം കുറഞ്ഞ് 37 ഡിഗ്രി സെൽഷ്യസ് വരെയാകാം. അബൂദബിയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കും. അബൂദബിയിലെ ഏറ്റവും കുറഞ്ഞ താപനില 27 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 30 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നാണ് പ്രവചനം. ഇന്ന് രാജ്യത്ത് പൊതുവെ തെളിഞ്ഞതോ അല്ലെങ്കിൽ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. യുഎഇയുടെ കിഴക്കൻ പ്രദേശങ്ങളിൽ താഴ്ന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടാൻ സാധ്യതയുണ്ടെന്നും രാജ്യത്തുടനീളം പൊതുവെ ചൂടുള്ള അന്തരീക്ഷമായിരിക്കുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *