മസ്കത്ത്: ഒമാനിലെ സൗത്ത് ശർഖിയയിൽ ഈ വർഷം 3,200 ടൺ ചെമ്മീൻ ഉത്പാദനം ലക്ഷ്യമിട്ട് ഖുറൂൻ പ്രദേശത്തെ നാച്വറൽ അക്വകൾചർ കമ്പനി. കഴിഞ്ഞ ആഴ്ച അവസാനത്തോടെ ഉത്പാദനം ഏകദേശം 1,000 ടണിൽ എത്തിയതായും വാർഷിക ഉത്പാദനം പദ്ധതി അനുസരിച്ചാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതെന്നും കമ്പനി ഫാം മാനേജർ എൻജിനീയർ ബദർ ബിൻ നാസർ അൽ റാസ്ബി വ്യക്തമാക്കി. മത്സ്യക്കൃഷിയിൽ അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിക്കുന്ന കമ്പനിക്ക് 2024 മുതൽ ബെസ്റ്റ് അക്വാകൾച്ചർ പ്രാക്ടീസസ് അംഗീകാരവും, ഭക്ഷ്യസുരക്ഷക്കുള്ള ISO 22000 സർട്ടിഫിക്കേഷനും ലഭിച്ചിട്ടുണ്ട്. ആരോഗ്യ-ഭക്ഷ്യസുരക്ഷാ അപകടസാധ്യതകൾ കുറക്കുന്നതിനുള്ള സംവിധാനങ്ങൾ നടപ്പിലാക്കുന്നത് വഴി പ്രാദേശിക, അന്തർദേശീയ വിപണികളിൽ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും വിശ്വാസ്യതയും വർധിപ്പിക്കാൻ കമ്പനിക്ക് സാധിക്കുന്നുണ്ട്. വരും വർഷങ്ങളിൽ ഉത്പാദനം നിലവിലുള്ളതിനേക്കാൾ 175 ശതമാനം വരെ വർധിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായി അൽ റാസ്ബി വ്യക്തമാക്കി. ആഭ്യന്തര വിപണിയിൽ വിതരണം തുടരുന്നതിനൊപ്പം യൂറോപ്പ്, ദക്ഷിണ കൊറിയ, ചൈന തുടങ്ങിയ പുതിയ വിദേശ വിപണികളിലേക്ക് കയറ്റുമതി വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
Related Posts
ഇന്ന് ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ പൊടിക്കാറ്റിന് സാധ്യത
മസ്കത്ത്: രാജ്യത്തെ വിവിധ ഗവർണറേറ്റുകളിൽ ശക്തമായ കാറ്റ്, പൊടിപടലങ്ങൾ, ദൂരക്കാഴ്ച കുറയൽ എന്നിവ ഉണ്ടാകുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം…
ഒമാനിൽ ഉച്ച വിശ്രമ നിയമം ജൂൺ മുതൽ നടപ്പിലാക്കും
മസ്കത്ത്: കനത്ത ചൂടിൽ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി ഒമാൻ സർക്കാർ ഉച്ച വിശ്രമ നിയമം നടപ്പാക്കുന്നു. ജൂൺ മുതൽ ഉച്ചസമയങ്ങളിൽ…
സൗദിയിൽ പൈതൃക കേന്ദ്രങ്ങൾ സംരക്ഷിക്കാൻ പരിശോധന കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ
റിയാദ്: സൗദി അറേബ്യയിലെ ചരിത്ര പൈതൃക കേന്ദ്രങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ പരിശോധനകൾ കർശനമാക്കി ഹെറിറ്റേജ് കമ്മീഷൻ. മൂന്ന് മാസത്തിനിടെ നടത്തിയ…
