തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് രാവിലെ കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ പുറത്തു വിട്ട പുതിയ കണക്കുകൾ പ്രകാരം ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 13,180 രൂപയും ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് 1,05,440 രൂപയുമായി വില. ഇന്നലെ രണ്ട് തവണയാണ് സ്വർണ വിലയിൽ മാറ്റം വന്നത്. രാവിലത്തെ വില വർധനവിന് ശേഷം ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപയും പവന് 1080 രൂപയും വർധിച്ചിരുന്നു. ഇങ്ങനെ നോക്കുമ്പോൾ ഇന്നലെ രാവിലത്തെ വിലയിൽ നിന്ന് 2200 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണ വില ഏറിയും കുറഞ്ഞും തന്നെ തുടരുന്നത് ആഭരണ പ്രേമികളിലും സ്വർണം വാങ്ങണോയെന്നത് സംബന്ധിച്ച് കനത്ത ആശയക്കുഴപ്പമാണ് ഉണ്ടാക്കുന്നത്.
Related Posts
കർഷകരുടെ ആശങ്കകൾക്ക് അതിവേഗം പരിഹാരം; കൃഷി വകുപ്പിൽ ഹെൽപ്പ് ലൈൻ സംവിധാനവും നിരീക്ഷണ കേന്ദ്രവും ആരംഭിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ അപ്രതീക്ഷിതവും തീവ്രവുമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, കർഷകർക്ക് പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന നഷ്ടങ്ങൾക്ക് വേഗത്തിൽ സഹായവും മാർഗനിർദേശവും ലഭ്യമാക്കുന്നതിനായി ഡയറക്ടറേറ്റിലും…
ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി
കൊച്ചി: പീഡനക്കേസിൽ പാലക്കാട് നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ പ്രശോഭ് വത്സന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. തൊഴിൽ വാഗ്ദാനംനൽകി ദളിത് പെൺകുട്ടിയെ…
വെള്ളാപ്പള്ളിയെ വീട്ടിലെത്തി സന്ദര്‍ശിച്ച് ജി. സുധാകരന്
ആലപ്പുഴ: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദര്‍ശിച്ച് അമ്പലപ്പുഴ നിയുക്ത എംഎല്‍എ ജി. സുധാകരന്. കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ്…
