മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ സിഎംഐഡി: കുടിയേറ്റ തൊഴിലാളികള്‍ കേരളത്തില്‍ ചെലവഴിക്കുന്നത് പ്രതിവർഷം 26,000 കോടിയിലേറെ’

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ നടത്തിയ കുടിയേറ്റ തൊഴിലാളികളെ സംബന്ധിച്ച പരാമർശത്തിനെതിരെ തൊഴിലാളി ക്ഷേമരംഗത്ത് പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ സെന്റർ ഫോർ മൈഗ്രേഷൻ ആൻഡ് ഇൻക്ലൂസീവ് ഡെവലപ്മെന്റ് (CMID) രംഗത്ത്. കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ വരുമാനത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് കേരളത്തിൽ ചെലവഴിക്കുന്നതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വസ്തുതാപരമല്ലെന്നാണ് സംഘടനയുടെ നിലപാട്.

കുടിയേറ്റ തൊഴിലാളികൾ പ്രതിവർഷം കുറഞ്ഞത് 26,100 കോടി രൂപയെങ്കിലും കേരളത്തിൽ ചെലവഴിക്കുന്നുണ്ടെന്ന് സിഎംഐഡി എക്സിക്യൂട്ടീവ് ഡയറക്ടർ ബിനോയ് പീറ്റർ വ്യക്തമാക്കി. താമസം, ഭക്ഷണം, ഗതാഗതം, നിത്യോപയോഗ സാധനങ്ങൾ തുടങ്ങിയ ആവശ്യങ്ങൾക്കായാണ് ഈ ചെലവിന്റെ വലിയൊരു ഭാഗവും വിനിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികൾ അവരുടെ വരുമാനത്തിന്റെ ഏകദേശം മൂന്നിലൊന്ന് കേരളത്തിൽ തന്നെ ചെലവഴിക്കുന്നതായി വിവിധ പഠനങ്ങൾ സൂചിപ്പിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോതമ്പ് മാവ്, പലചരക്ക് സാധനങ്ങൾ, മദ്യം എന്നിവ വാങ്ങാൻ മാത്രമാണ് കുടിയേറ്റ തൊഴിലാളികൾ പണം ചെലവഴിക്കുന്നതെന്ന തരത്തിലുള്ള വിലയിരുത്തൽ തെറ്റായ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും ബിനോയ് പീറ്റർ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ പരാമർശം ഒരുപക്ഷേ തെറ്റിദ്ധാരണ മൂലമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥ ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ അയക്കുന്ന പണത്തെയും ആശ്രയിക്കുന്ന സാഹചര്യത്തിൽ, ഇവിടെ ജോലി ചെയ്യുന്ന കുടിയേറ്റ തൊഴിലാളികൾ സ്വന്തം നാട്ടിലേക്ക് പണം അയക്കുന്നതിനെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ തൊഴിലാളികൾക്കെതിരായ വിദ്വേഷ മനോഭാവം ശക്തിപ്പെടുത്താൻ ഇടയാക്കുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു.

അതേസമയം, ‘അതിഥി തൊഴിലാളികൾ’ എന്നതിന് പകരം ‘കുടിയേറ്റ തൊഴിലാളികൾ’ എന്ന പദം മുഖ്യമന്ത്രി ഉപയോഗിച്ചതിനെ സിഎംഐഡി സ്വാഗതം ചെയ്തു. തൊഴിലാളികളുടെ പണമയക്കലിനെക്കുറിച്ച് പഠനം നടത്തുമെന്ന സർക്കാർ പ്രഖ്യാപനവും സംഘടന അനുകൂലമായി വിലയിരുത്തി.

സംസ്ഥാന ആസൂത്രണ ബോർഡിന്റെ 2021ലെ റിപ്പോർട്ട് പ്രകാരം 2025ഓടെ കേരളത്തിലെ കുടിയേറ്റ ജനസംഖ്യ 45.7 ലക്ഷത്തിനും 47.9 ലക്ഷത്തിനും ഇടയിലാകുമെന്നാണ് കണക്ക്. ഇവരിൽ പകുതിയോളം പേർക്ക് മാത്രമാണ് തൊഴിലുടമകൾ താമസസൗകര്യം ഒരുക്കുന്നതെന്നും ബാക്കിയുള്ളവർ വാടക, ഭക്ഷണം, യാത്ര തുടങ്ങിയ ആവശ്യങ്ങൾക്കായി ഗണ്യമായ തുക കേരളത്തിൽ തന്നെ ചെലവഴിക്കുന്നുണ്ടെന്നും ബിനോയ് പീറ്റർ പറഞ്ഞു.

അതിഥി വെൽഫെയർ ഫോറം പ്രതിനിധി ഷിഹാബ് പരേലിയും കുടിയേറ്റ തൊഴിലാളികൾ സംസ്ഥാനത്തെ സമ്പദ്‌വ്യവസ്ഥയുടെ അവിഭാജ്യ ഘടകമാണെന്ന് അഭിപ്രായപ്പെട്ടു. പലരും കുടുംബസമേതം കേരളത്തിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും, കുടിയേറ്റ തൊഴിലാളികളുടെ കുട്ടികൾ പഠിക്കുന്നതിനാൽ മാത്രം പ്രവർത്തിക്കുന്ന സർക്കാർ സ്കൂളുകൾ പോലും സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പ്രധാന ഉപഭോക്തൃ മേഖലകളിലും മലയാളികളെപ്പോലെ തന്നെ കുടിയേറ്റ തൊഴിലാളികളും ചെലവഴിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News