ഏഷ്യൻ ഗെയിംസ് ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ: മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെ പരമ്പരയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ഏഷ്യൻ ഗെയിംസ് ടീമില്‍ നിന്നും സഞ്ജുവിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. സിംബാബ്‌വെ പര്യടനത്തിനുള്ള ടീമില്‍ നിന്ന് സഞ്ജുവിനെ ഒഴിവാക്കയതല്ലെന്നും വിശ്രമം അനുവദിച്ചതാണെന്നുമായിരുന്നു ബിസിസിഐയുടെ അനൗദ്യോഗിക വിശദീകരണം. വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസ് മുന്നിൽക്കണ്ടാണ് സഞ്ജുവിന് വിശ്രമം അനുവദിച്ചതെന്നും ഏഷ്യൻ ഗെയിംസ് ടീമില്‍ സഞ്ജുവുണ്ടല്ലോ എന്നും ബിസിസിഐ വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.

എന്നാല്‍ സിംബാബ്‌വെ പര്യടനത്തിന് പിന്നാലെ സഞ്ജുവിനെ ഏഷ്യൻ ഗെയിംസ് സ്ക്വാഡിൽ നിന്നും ഒഴിവാക്കിയേക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിന് രണ്ട് മാസം മാത്രം ബാക്കിനിൽക്കെ, ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി നടത്താൻ സെലക്ഷൻ കമ്മിറ്റി ഒരുങ്ങുന്നതായാണ് സൂചന.അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിലെ മോശം ഫോമാണ് സഞ്ജുവിന് കനത്ത തിരിച്ചടിയായത്. ടൂറിലെ മൂന്ന് മത്സരങ്ങളിൽ നിന്ന് വെറും 6 റൺസ് മാത്രമാണ് സഞ്ജുവിന് നേടാനായത്.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20-യിൽ മാഞ്ചസ്റ്ററിൽ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റിനിർത്തുകയും ചെയ്തിരുന്നു. മത്സരത്തിന് തൊട്ടുപിന്നാലെ ഹെഡ് കോച്ച് ഗൗതം ഗംഭീർ സഞ്ജു സാംസണുമായി ഏറെ നേരം ഗൗരവമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് 15-കാരൻ വൈഭവ് സൂര്യവംശിക്ക് ക്യാപ് നൽകിയതും സഞ്ജുവിനെ പുറത്തിരുത്തിയതും. ഐപിഎൽ അവസാന വാരം മുതൽ അന്താരാഷ്ട്ര മത്സരങ്ങളിൽ വരെ തുടരുന്ന സഞ്ജുവിന്‍റെ സ്ഥിരതയില്ലായ്മ ടീം മാനേജ്മെന്‍റിനെ കടുത്ത തീരുമാനങ്ങളിലേക്ക് ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു എന്നാണ് റിപ്പോർട്ട്.

കഴിഞ്ഞ ജൂണിലാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്. എന്നാൽ, നിലവിലെ പ്രത്യേക നിയമങ്ങൾ അനുസരിച്ച് ഒഫീഷ്യൽ ലിസ്റ്റിൽ ഇല്ലാത്ത കളിക്കാരെപ്പോലും ഉൾപ്പെടുത്തി അവസാന നിമിഷം ടീമിൽ മാറ്റം വരുത്താൻ ബിസിസിഐയ്ക്ക് അനുവാദമുണ്ട്. ഇതിനായി ബിസിസിഐ ബന്ധപ്പെട്ട അധികൃതരെ സമീപിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഐപിഎൽ 2026-ൽ പഞ്ചാബ് കിങ്സിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിംഗിനെ സഞ്ജുവിന് പകരക്കാരനായി ടീമിലേക്ക് പരിഗണിച്ചേക്കും. 2023 ഹാങ്ഷൗ ഏഷ്യൻ ഗെയിംസ് ടീമിൽ കളിച്ച് പരിചയസമ്പത്തുള്ള താരം കൂടിയാണ് പ്രഭ്സിമ്രാൻ.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News