‘ദേശാഭിമാനി ലേഖനം കൊടുത്താലും ഇല്ലെങ്കിലും ഒന്നുമില്ല’; കള്ളൻ വിജയൻ

തിരുവനന്തപുരം: പേര് കൊണ്ട് ഇത്രയും വർഷം ഒരു പ്രശ്നവും ഉണ്ടായിട്ടില്ലെന്നും പേര് പ്രശ്നമാകുന്നത് ജീവിതത്തിൽ ആദ്യമാണെന്നും നാടക പ്രവർത്തകൻ കള്ളൻ വിജയൻ. തന്നെ എല്ലാവരും വിളിക്കുന്നത് കള്ളൻ വിജയൻ എന്നാണ്. നാടകത്തിലും ആ പേരിൽ തന്നെയാണ് അറിയപ്പെട്ടത്. തന്നെ ആ പേര് വിളിക്കുന്നത് സന്തോഷമാണ്. ചെറുപ്പത്തിൽ വീട്ടുകാർ സ്നേഹത്തോടെ വിളിച്ച പേരാണ് പിന്നീട് എല്ലാവരും വിളിക്കാൻ തുടങ്ങിയതെന്നും വിജയൻ പറഞ്ഞു.

വിജയനെ കുറിച്ചുള്ള ലേഖനം പ്രസിദ്ധീകരിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന ദേശാഭിമാനി റസിഡന്‍റ് എഡിറ്റർ എം സ്വരാജിന്‍റെ വാദം വിജയൻ തള്ളി. ദേശാഭിമാനിക്കാർ രണ്ടാഴ്ച വന്നു വിവരങ്ങൾ ചോദിച്ചു. തന്‍റെ ഫോട്ടോയും വാങ്ങിച്ചു. പ്രസിദ്ധീകരിക്കാതെ വന്നപ്പോൾ സാങ്കേതിക പ്രശ്നം എന്ന് അറിയിക്കുകയും ചെയ്തു. പബ്ലിസിറ്റി ആഗ്രഹിച്ചിട്ടില്ല. ദേശാഭിമാനി ലേഖനം കൊടുത്താലും കൊടുത്തില്ലെങ്കിലും തനിക്ക് ഒന്നുമില്ലെന്നും വിജയൻ പറഞ്ഞു. ഇന്ന് ഇറങ്ങിയ വാരാന്ത പതിപ്പിൽ കള്ളൻ വിജയനെ കുറിച്ചുള്ള ലേഖനം ഇല്ല.

വിഎസിന്‍റെ അനുസ്മരണമുള്ള ഇന്നലെ ഇറങ്ങേണ്ടിയിരുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പ് ഇന്ന് പുറത്തിറങ്ങി. ‘മുഴങ്ങുന്നിപ്പോഴും ആ കടലരിമ്പം’ എന്ന തലക്കെട്ടോടെയാണ് ഓർമ്മക്കുറിപ്പ്. ഒന്നാം പേജിലും അവസാന പേജിലുമാണ് ഓർമ്മക്കുറിപ്പുകൾ ഉള്ളത്. കള്ളൻ വിജയൻ എന്ന നാടക പ്രവർത്തകനെ കുറിച്ചുള്ള ലേഖനം ഇന്ന് ഇറങ്ങിയ പതിപ്പിൽ ഇല്ല.

Leave a Reply

Your email address will not be published. Required fields are marked *