3700 ഓളം വസ്ത്രങ്ങൾ കസ്റ്റഡിയിൽ ; ജിദ്ദയിൽ വ്യാജ ബ്രാൻഡ് വസ്ത്രങ്ങളുടെ വൻ ശേഖരം പിടികൂടി

റിയാദ്: ജിദ്ദ ഗവർണറേറ്റിന്റെ തെക്ക്, മധ്യ മേഖലകളിൽ നടത്തിയ പരിശോധനകളിൽ, പ്രമുഖ ക്ലബ്ബുകളുടെ ലോഗോകളും വ്യാജ ബ്രാൻഡ് ചിഹ്നങ്ങളും പതിച്ച 3,700-ഓളം വ്യാജ വസ്ത്രങ്ങൾ ഫീൽഡ് ടീമുകൾ പിടിച്ചെടുത്തു. വ്യാജ വസ്ത്രങ്ങൾ പൂർണമായും നശിപ്പിക്കുകയും തയ്യൽ, എംബ്രോയ്ഡറി, പ്രിന്റിങ്, കട്ടിങ് എന്നിവക്കായി ഉപയോഗിച്ച 19 യന്ത്രങ്ങളും ഉപകരണങ്ങളും പിടിച്ചെടുക്കുകയും ചെയ്തതായി അധികൃ‍തർ അറിയിച്ചു.

അൽ-ജാമിയ മേഖലയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലെ രണ്ട് മുറികൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന കേന്ദ്രത്തിൽ നിന്ന് 1,029 വ്യാജ വസ്ത്രങ്ങൾ നശിപ്പിച്ചു. അൽ-അസീസിയ മേഖലയിൽ 2,670 വസ്ത്രങ്ങൾ കണ്ടെത്തുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പൂർണമായും നശിപ്പിക്കുകയും ചെയ്തു.അൽ-ജാമിയ, അൽ-അസീസിയ മുനിസിപ്പാലിറ്റി പരിധികളിൽ നടത്തിയ ഈ പരിശോധനകളിൽ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, സിവിൽ ഡിഫൻസ്, സൗദി അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി എന്നിവരും ഫീൽഡ് ഫീൽഡ് പരിശോധനയിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *