നാളെ SFI പഠിപ്പുമുടക്ക്

തിരുവനന്തപുരം: രാജ്യതലസ്ഥാനത്ത് വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉണ്ടായ പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് 24 ന് രാജവ്യാപക പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ് എഫ് ഐ. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കും വരെ പ്രതിഷേധം തുടരുമെന്നും എസ്എഫ്ഐ അഖിലേന്ത്യ ജനറൽ സെക്രട്ടറി ശ്രീജൻ ഭട്ടാചാര്യ അറിയിച്ചു. നാളെ രാജവ്യാപാകമായി രാജ്ഭവൻ – ലോക്ഭവൻ മാർച്ച് നടത്തും. 24 ന് രാത്രി 10 മുതൽ രാവിലെ വരെയാണ് സമരം. രാജ്യത്തെ വിവിധ ഇടങ്ങളിൽ ജന്തർ മന്ദിറുകൾ ആകുമെന്നും എസ് എഫ് ഐ നേതാക്കൾ പറഞ്ഞു. ചർച്ച നടത്താൻ ഒരിക്കൽ പോലും കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. വിദ്യാർത്ഥികളെ അവഗണിച്ചുകൊണ്ടുള്ള ഏകാധിപത്യ നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. കഴിഞ്ഞ ദിവസം വിദ്യാർത്ഥികളെ അതിക്രൂരമായാണ് പോലീസ് ആക്രമിച്ചത്. യൂണിഫോം ഇല്ലാത്ത ആളുകൾ പോലീസിൻ്റെ കൂടെ ചേർന്ന് മർദ്ദിച്ചു. സംഘപരിവാറുകാരാണ് പൊലീസ് യൂണിഫോമിൽ വിദ്യാർഥികളെ മർദ്ദിച്ചതെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *