ഞാൻ മർദനമേറ്റ വിദ്യാർത്ഥികൾക്കും കുടുംബത്തിനുമൊപ്പം’; പിന്തുണയുമായി സൽമാൻ ഖാൻ

ഡൽഹി: ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് താരം സൽമാൻ ഖാൻ. സമാധനപരമായ സമരം അക്രമാസക്തമായതിൽ ദുഃഖമുണ്ടെന്നും താൻ മർദനമേറ്റ വിദ്യാർത്ഥികൾക്കും അവരുടെ കുടുംബത്തിനുമൊപ്പമാണെന്നും സൽമാൻ ഖാൻ പറഞ്ഞു. നീറ്റ് ചോദ്യ പേപ്പർ ച‍ോർന്നത് ഗൗരവമേറിയ പ്രശ്നമാണ്. വിദ്യാഭ്യാസ രംഗത്തിനായി കുട്ടികൾ ധീരമായ തീരുമാനം എടുത്തിരിക്കുന്നുവെന്നും വിദ്യാഭ്യാസ പരിഷ്കാരങ്ങൾക്കായി പോരാടുന്ന വിദ്യാർ ത്ഥികളുടെ ധൈര്യത്തെ സൽമാൻ പ്രശംസിച്ചു. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൽമാൻ ഖാൻ തന്റെ നിലപാട് വ്യക്തമാക്കിയത്. വിദ്യാർത്ഥികളും വിദ്യാഭ്യാസ സമ്പ്രദായവും തമ്മിലുളള വിഷയമാണിത്, സമരം രാഷ്ട്രീയ താത്പര്യങ്ങൾക്ക് വിട്ടുകൊടുക്കരുത്. കേന്ദ്ര സർക്കാർ ഉചിതമായൊരു തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സൽമാൻഖാൻ പറഞ്ഞു. ഈ പ്രതിഷേധം ശരിയായ പാതയിലാണ്. പ്രതിഷേധങ്ങൾക്ക് നേരെ അക്രമണം ഉണ്ടാവരുതായിരുന്നു. അതിൽ ദുഖമുണ്ടെന്നും പറഞ്ഞ സൽമാൻ പരീക്ഷാ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ട് ഒന്നിച്ച വിദ്യാർത്ഥികളെയും അവർക്ക് പിന്തുണ നൽകുന്ന മാതാപിതാക്കളെയും അദ്ദേഹം അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *