മുസ്ലിം ലീഗ് മൗനം പാലിച്ചത് ചതിയായി

തിരുവനന്തപുരം: വഖഫ് ബോർഡുമായി ബന്ധപ്പെട്ട് എൽഡിഎഫും യുഡിഎഫും അധികാരത്തിലെത്തിയപ്പോൾ സ്വീകരിച്ച നിലപാട് വിശദീകരിച്ച് മുൻ മന്ത്രി പി രാജീവ്. നിലവിലുള്ള ബോർഡ് ചെയർമാനെ മാറ്റുന്ന രീതി ഇടതുപക്ഷം സ്വീകരിച്ചിരുന്നില്ലെന്നും യുഡിഎഫ് ചെയ്യുന്നത് മറിച്ചാണെന്നും മുൻ ചെയർമാൻമാരായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങളുടെയും റഷീദലി തങ്ങളുടെയും ചിത്രം പങ്കുവച്ച് അദ്ദേഹം വിശദീകരിച്ചു. നിലവിലുണ്ടായിരുന്ന ബോർഡിന്റെ കാലാവധി പൂർത്തിയാക്കാൻ എൽഡിഎഫ് സർക്കാർ അനുവദിച്ചിരുന്നു. എന്നാൽ ഇപ്പോൾ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞത് സർക്കാരിന്റെ പ്രീതി ഇല്ലെങ്കിൽ നടപടി എടുക്കാമെന്നുമാണ്. മുഖ്യമന്ത്രി വിഡി സതീശൻ വഖഫ് ബോർഡുമായി ബന്ധപ്പെട്ട കോടതി നടപടികളിൽ കള്ളം പറഞ്ഞപ്പോൾ മുസ്ലിം ലീഗ് മൗനം പാലിച്ചത് വലിയ ചതിയാണെന്നും രാജീവ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *