തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളിൽ യെല്ലോ അലർട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ 37°സെൽഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഏപ്രിൽ 29 മുതൽ മെയ് 12 വരെ താപനില ഉയരും. താപനില 45°C മുതൽ 55°C വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10 മണി മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തുറസായ സ്ഥലങ്ങളിൽ നിൽക്കരുതെന്ന് അധികൃതർ നിർദേശിച്ചു.
സംസ്ഥാനത്ത് താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത
