ജര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ്

ര്‍മനി ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പരിശീലകനായി യുര്‍ഗന്‍ ക്ലോപ്പ് ചുമതലയേറ്റു. കരിയറില്‍ ആദ്യമായാണ് മുന്‍ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് പരിശീലകനായിരുന്ന ക്ലോപ്പ് ഒരു ദേശീയ ടീമിന്റെ പരിശീലകനാകുന്നത്. 2026ലെ ലോകകപ്പില്‍ റൗണ്ട് ഓഫ് 32ല്‍ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ ജൂലിയന്‍ നാഗല്‍സ്മാന്‍ സ്ഥാനമൊഴിഞ്ഞിരുന്നു. 2030 ലോകകപ്പ് വരെയാണ് ക്ലോപ്പിന്റെ നിയമനം.

ജര്‍മനിയെ പ്രതാപ കാലത്തേക്ക് മടക്കികൊണ്ടുവരിക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് അദ്ദേഹത്തെ കാത്തിരിക്കുന്നത്. നേഷന്‍സ് ലീഗാണ് ക്ലോപ്പ് യുഗത്തിലെ ആദ്യ അസൈൻമെന്റ്.രണ്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ക്ലോപ്പ് പരിശീലക റോളിലേക്ക് തിരിച്ചെത്തുന്നത്. നേരത്തെ ലിവര്‍പൂള്‍, ബൊറൂസിയ ഡോര്‍ട്മുണ്ട് ടീമുകളുടെ പരിശീലകനായിരുന്നു. ലിവര്‍പൂളിനെ ചാംപ്യന്‍സ് ലീഗ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീട നേട്ടങ്ങളിലേക്ക് നയിച്ചതിന്റെ വലിയ വിജയ കഥകള്‍ ക്ലോപ്പിനുണ്ട്. ബൊറൂസിയ ഡോര്‍ട്മുണ്ടിനെ ബുണ്ടസ് ലീഗ കിരീടം അടിപ്പിച്ചതിന്റെ ചരിത്രവും ക്ലോപ്പിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *