മലേഷ്യയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകളുമായി ഗൾഫ് എയർ

മനാമ: 2026-ലെ ബഹ്റൈൻ ഗ്രാൻഡ് പ്രി മലേഷ്യയിലെ സെപാങ് ഇന്റർനാഷണൽ സർക്യൂട്ടിൽ വെച്ച് നടക്കുമെന്ന ഫോർമുല 1-ന്റെയും ഇന്റർനാഷണൽ ഓട്ടോമൊബൈൽ ഫെഡറേഷന്റെയും പ്രഖ്യാപനത്തെ ബഹ്റൈൻ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ സ്വാഗതം ചെയ്തു. ഇതിന്റെ ഭാഗമായി ബഹ്റൈനും മലേഷ്യയ്ക്കും ഇടയിലുള്ള തടസ്സമില്ലാത്ത യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിനായി ക്വാലാലംപൂരിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കാൻ ഗൾഫ് എയർ തീരുമാനിച്ചതായാണ് റിപ്പോർട്ട്. ഗൾഫ് മേഖലയിലെ ആദ്യത്തെ ഗ്രാൻഡ് പ്രി നടന്ന 2004 മുതൽ ഫോർമുല 1-മായി ഗൾഫ് എയറിന് ദീർഘകാല പങ്കാളിത്തമുണ്ട്. പുതിയ സർവീസുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങളും വിമാനങ്ങളുടെ സമയവിവരങ്ങളും ഉടൻ തന്നെ പ്രഖ്യാപിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *