സൗദിയിൽ ആ​ഗസ്റ്റിലും ചൂട് കുറയില്ല; ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

റിയാദ്: സൗദിയിൽ വേനൽക്കാലത്തിന്റെ അവസാനമായ ആ​ഗസ്റ്റിലും ചൂട് കുറയില്ലെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഈ മാസം സാധാരണയുണ്ടാവാറുള്ള താപനിലയേക്കാൾ കൂടുതലായിരിക്കും മിക്ക പ്രവിശ്യകളിലും ഇത്തവണയെന്നാണ് മുന്നറിയിപ്പ്. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഔദ്യോ​ഗിക വക്താവ് ഹുസൈൻ അൽ ഖഹ്താനിയാണ് ഇതു സംബന്ധിച്ച ജാ​ഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. സൗദിയിൽ വേനൽക്കാലത്ത് കൂടുതൽ മഴ ലഭിക്കുന്ന ജിസാൻ, അസീർ, അൽ ബഹ പ്രവിശ്യകളിലും തബൂക്ക്, മദീന, മക്ക, നജ്റാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലും ഇത്തവണ മഴ സാധാരണ അളവിലും കുറവായിരിക്കും.എന്നാൽ, രാജ്യത്തിന്റെ മിക്കയിടങ്ങലിലും കാറ്റിന്റെ വേ​ഗത സാധാരണയേക്കാൾ വർധിക്കാൽ സാധ്യതയുണ്ട്. തുറസായ സ്ഥലങ്ങളിൽ ഇത് പൊടിക്കാറ്റിന് കാരണമായേക്കും. ചൂട് കുറയാത്ത സഹചര്യത്തിൽ അധികൃതർ പുറപ്പെടുവിക്കുന്ന ജാ​ഗ്രതാ നിർദേശങ്ങൾ നിരന്തരം ശ്രദ്ധിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ഹുസൈൻ അൽ ഖഹ്താനി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *