റിയാദ്: ചെങ്കടലിൽ സൗദി അറേബ്യയുടെ കപ്പലുകൾക്ക് നേരെ ഹൂതികൾ നടത്തിയ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് സ്പെയിൻ. സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്പെയിനിന്റെ പൂർണ പിന്തുണ അറിയിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും വിവിധ മേഖലകളിൽ സഹകരണം വർധിപ്പിക്കുന്നതിനുള്ള വഴികളും സംഭാഷണത്തിൽ ചർച്ച ചെയ്തു. കൂടാതെ, പൊതുതാൽപര്യ വിഷയങ്ങളും നേതാക്കൾ വിലയിരുത്തി. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സ്പെയിനിന്റെ പൂർണ പിന്തുണയും ഐക്യദാർഢ്യവും പെഡ്രോ സാഞ്ചസ് പ്രഖ്യാപിച്ചു.
Related Posts
ഗോൾഡൻ വിസയുമായി കുവൈത്ത്, ആദ്യം സ്വന്തമാക്കി ലുലു ഗ്രൂപ്പ് ചെയർമാൻ
കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി നടപ്പാക്കുന്ന 15 വർഷത്തെ ഗോൾഡൻ റെസിഡൻസി പെർമിറ്റ് ആദ്യമായി ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ചെയർമാൻ…
ഒമാനിൽ വ്യാപക റെയ്ഡ്; നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിൽ
മസ്കറ്റ്: ഒമാനിൽ വ്യാപക റെയ്ഡ്. വിവിധ നിയമലംഘനങ്ങൾ നടത്തിയ 40 പേർ പിടിയിലായി. മസ്കറ്റ് ഗവർണറേറ്റ് പോലീസ് കമാൻഡും സ്പെഷ്യൽ…
യുഎഇ വ്യോമപാത സാധാരണ നിലയിലേക്ക്
ദുബൈ: മേഖലയിലെ സംഘർഷങ്ങളെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കിയതോടെ എമിറേറ്റ്സ് എയർലൈൻ തങ്ങളുടെ ആഗോള ശൃംഖലയുടെ 96 ശതമാനവും പുനസ്ഥാപിപ്പിച്ചതായി റിപ്പോർട്ട്.…
