പിഎം ശ്രീ വിവാദം : ലീ​ഗിനെ വിമർശിച്ച് എം ശിവപ്രസാദ്

കൊച്ചി: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. വീണിടത്ത് കിടന്നുരുളുന്നവര്‍ അവസരവാദികള്‍ ആണെങ്കില്‍ ബിജെപിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും എന്താണ് കേരളം വിളിക്കേണ്ടതെന്ന് വിമര്‍ശിച്ചുകൊണ്ട് ഫേസ്ബുക്ക് കുറിപ്പിലാണ് ശിവപ്രസാദിന്റെ പ്രതികരണം.

എംപിയായ ജെബി മേത്തര്‍ക്ക് രാജ്യസഭയില്‍ കിട്ടിയ മറുപടിയില്‍ എന്താണ് പിഎം ശ്രീ എന്നും എങ്ങനെയാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും നല്ല വൃത്തിയായി പറയുന്നുണ്ട്. ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെ അന്ന് പ്രതിപക്ഷം ആയിരുന്ന യുഡിഎഫ് നടത്തിയ എല്ലാ വ്യാജ പ്രചാരണങ്ങളും സ്വന്തം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയുടെ ഭാഗമായി പൊളിഞ്ഞടിയുകയാണെന്നും ശിവപ്രസാദ് കുറിച്ചു.

വി ഡി സതീശന്‍ – ആര്‍എസ്എസ് ഡീലിന് ചൂട്ട് പിടിക്കാന്‍ മുസ്‌ലിം ലീഗും ഇറങ്ങുന്നത് അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും ജനങ്ങളോട് ഇതിന് മറുപടി പറയേണ്ടിവരുമെന്നും ശിവപ്രസാദ് ഫേസ്ബുക്കില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *