മനാമ: ഫുട്ബാൾ ലോകകപ്പ് അടക്കം വാണിജ്യവത്കരിക്കാനുള്ള ഫിഫയുടെ നീക്കത്തിനെതിരെ ഏഷ്യൻ ഫുട്ബാൾ ഫെഡറേഷനും (എ.എഫ്.സി). യുവേഫക്ക് പിന്നാലെയാണ് 47 അംഗങ്ങളുള്ള എഎഫ്സിയും ഫിഫ പദ്ധതിക്കെതിരെ രംഗത്തെത്തിയത്. ലോകകപ്പ് ഓഹരികൾ സ്വകാര്യ നിക്ഷേപകർക്ക് വിൽക്കാനുള്ള ഫിഫയുടെ പദ്ധതിയിൽ കൂടിയാലോചനകൾ നടത്താത്തത് തികച്ചും അസ്വീകാര്യമാണെന്ന് എ.എഫ്.സി പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം അൽ ഖലീഫ പറഞ്ഞു. ഈ നീക്കം കായികരംഗത്തിന്റെ നിലവിലുള്ള ഘടനയെ ദുർബലപ്പെടുത്തും. എഎഫ്സിയിലെ 47 അംഗ രാജ്യങ്ങൾക്ക് അയച്ച കത്തിലാണ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ഇക്കാര്യം വ്യക്തമാക്കിയത്. വാർത്താഏജൻസിയായ റോയിട്ടേഴ്സാണ് ഈ കത്തിൽ ഫിഫക്കെതിരെ ശക്തമായ വിമർശങ്ങൾ ഉയർത്തിയതായി റിപ്പോർട്ട് ചെയ്തത്. ലോകകപ്പും അതിന്റെ മറ്റ് പരിപാടികളും നടത്തുന്നതിനായി 20 ബില്യൺ ഡോളറിന്റെ വാണിജ്യ അനുബന്ധ സ്ഥാപനം സൃഷ്ടിക്കാൻ പദ്ധതിയിട്ടിട്ടുണ്ടെന്ന് ഫിഫ ചൊവ്വാഴ്ചയാണ് പുറത്തുവിട്ടത്.ഈ നിർദേശം പരസ്യമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഫിഫ ഒരു തലത്തിലും കൂടിയാലോചിച്ചിട്ടില്ലെന്നത് എഎഫ്സി വളരെയധികം ആശങ്കയോടെയും നിരാശയോടെയും കാണുന്നതായി ശൈഖ് സൽമാൻ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഈ നിർദ്ദേശത്തെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും ഭരണപരമോ സാമ്പത്തികമോ നിയമപരമോ ആയ വിശകലനവും ലഭിച്ചിട്ടില്ല, ഫിഫയുടെ ഏകപക്ഷീയമായ നടപടികൾ കോണ്ടിനെന്റൽ ഫുട്ബോളിന്റെ അടിത്തറയെ തന്നെ തകർക്കുന്നതാണെന്ന ആശങ്കയുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. എല്ലാ കോൺഫെഡറേഷനുകളുടെയും പിന്തുണയില്ലാതെ ഈ നിർദേശം വിജയിക്കില്ലെന്ന് ശൈഖ് സൽമാൻ പറഞ്ഞു.
Related Posts
13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു
കുവൈത്ത് : കുവൈത്ത് എയർവേയ്സ് 13 വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. മേയ് 3, 2026 മുതൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ…
ബലിപെരുന്നാൾ; ഔദ്യോഗിക അവധികൾ പ്രഖ്യാപിച്ച് യുഎഇ
അബുദാബി: ഈ വർഷത്തെ അറഫാ ദിനത്തോടും ബലിപെരുന്നാളിനോടും അനുബന്ധിച്ചുള്ള ഔദ്യോഗിക അവധി ദിനങ്ങൾ പ്രഖ്യാപിച്ച് യുഎഇ. സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക്…
എണ്ണ കപ്പലിൽ തീപിടിത്തം; 23 പേരെ രക്ഷപ്പെടുത്തി ഒമാൻ
മസ്കത്ത്: ഒമാൻ തീരത്ത് ആക്രമണത്തെ തുടർന്ന് തീപിടിച്ച എണ്ണ കപ്പലിൽ നിന്ന് 23 പേരെ രക്ഷപ്പെടുത്തി ഒമാൻ. സൗത്ത് ഷർഖിയക്ക്…
