ബ്രസീലിനെതിരെ ഇന്ത്യന്‍ ദേശീയ ടീം കളിക്കാന്‍ പോകുന്ന സൗഹൃദ മത്സരം ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തിലെ തന്നെ സുപ്രധാന നാഴികക്കല്ലാകുമെന്ന് അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റ് കല്യാണ്‍ ചൗബേ. മത്സരത്തിന്റെ സുഗമമായ സംഘാടനത്തിനായി പശ്ചിമ ബംഗാള്‍ സര്‍ക്കാരുമായി പ്രാഥമിക ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം സ്ഥിരീകരിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോള്‍ ശക്തികളിലൊന്നായ ബ്രസീലിനെ നേരിടാന്‍ ലഭിക്കുന്ന അവസരം ഇന്ത്യന്‍ താരങ്ങള്‍ക്ക് വലിയ അനുഭവസമ്പത്താകും നല്‍കുകയെന്ന് ചൗബേ വ്യക്തമാക്കി.
കായിക പ്രേമികളുടെയും ഫുട്ബോള്‍ ആരാധകരുടെയും വലിയ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടത്തുന്നത്. സംസ്ഥാന കായിക വകുപ്പുമായും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായും മത്സരത്തിന്റെ ഒരുക്കങ്ങളെക്കുറിച്ചും സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞതായി എഐഎഫ്എഫ് അധ്യക്ഷന്‍ അറിയിച്ചു.
മത്സരത്തിനുള്ള തീയതികളും ബ്രസീല്‍ ടീമിലെ പ്രധാന താരങ്ങളുടെ പങ്കാളിത്തവും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം വരും ദിവസങ്ങളില്‍ എഐഎഫ്എഫ് വ്യക്തമാക്കും. ലോകോത്തര ടീമിനെ സ്വന്തം മണ്ണില്‍ നേരിടാനുള്ള അവസരം, കാണാനും ഇന്ത്യന്‍ ഫുട്ബോളിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനും സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഫുട്ബോള്‍ ആരാധകര്‍.
