മുൻ എംഎൽഎ പി.സി. ജോർജിന്റെ ഭാര്യാമാതാവ് മറിയാമ്മ മാത്യു അന്തരിച്ചു

കോട്ടയം: മുൻ എംഎൽഎ പി.സി. ജോർജിന്റെ ഭാര്യാമാതാവും ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജിന്റെ വല്ല്യമ്മച്ചിയുമായ മറിയാമ്മ മാത്യു അന്തരിച്ചു. ബിജെപി നേതാക്കൾ വസതിയിലെത്തി കുടുംബാംഗങ്ങളെ സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.

ബിജെപി സംസ്ഥാന കമ്മിറ്റിയെ പ്രതിനിധീകരിച്ച് നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാർ എംഎൽഎ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ പേരിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ആദരാഞ്ജലി അർപ്പിച്ചു.

സംസ്ഥാന ഉപാധ്യക്ഷൻ കെ. സോമൻ, സംസ്ഥാന-ജില്ലാ ഭാരവാഹികൾ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളും വസതിയിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്തു.മറിയാമ്മ മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ഈ ദുഃഖവേളയിൽ കുടുംബാംഗങ്ങളുടെയും ബന്ധുമിത്രാദികളുടെയും വേദനയിൽ പങ്കുചേരുന്നതായും ബിജെപി നേതാക്കൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *