രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട റപ്പലിങ് ഇൻസ്ട്രക്ടറുടെ മൃതദേഹം കണ്ടെത്തി

കണ്ണൂര്‍: ചെറുപുഴ മീന്‍തുള്ളി തുരുത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പെട്ട് കാണാതായ നീന്തല്‍ പരിശീലകന്‍ ആര്‍. രാജേഷിന്റെ മൃതദേഹം കണ്ടെത്തി. നാല് ദിവസത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ച ചെറുപുഴ കാര്യങ്കോട് പുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് രാജേഷ് ഒഴുക്കില്‍പ്പെട്ടത്. മീന്തുള്ളി തുരുത്തില്‍ കുടുങ്ങിയ ബെന്നിയെ രക്ഷിക്കാനായി പുറപ്പെട്ട അഗ്‌നിരക്ഷാ സേനാംഗങ്ങള്‍ക്കൊപ്പം പുറപ്പെട്ടതായിരുന്നു അഡ്വഞ്ചര്‍ ഡിസാസ്റ്റര്‍ സൊസൈറ്റി അംഗമായ രാജേഷ്. കരയില്‍ നിന്നും ഏകദേശം 50 മീറ്റര്‍ ദൂരത്താണ് വെള്ളക്കെട്ടില്‍ ബെന്നി ഉണ്ടായിരുന്നത്.രാജേഷ് ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ഊരി ബെന്നിയെ ധരിപ്പിച്ചിരുന്നു. ബെന്നിയെ മുന്നിലും മറ്റ് രണ്ട് പേര്‍ നടുവിലും നിര്‍ത്തി ഏറ്റവും പുറകിലായി സുരക്ഷാവടത്തില്‍ പിടിച്ചായിരുന്നു ഇവര്‍ കരയിലേക്ക് നീങ്ങിയത്.ഇക്കരെ എത്തുന്നതിനു തൊട്ടുമുമ്പാണ് ശക്തമായ ഒഴുക്കില്‍ വടത്തിലെ പിടി നഷ്ടപ്പെട്ട് രാജേഷ് ഒഴുകിപ്പോയത്.

Leave a Reply

Your email address will not be published. Required fields are marked *