സർക്കാരിനെ കടന്നാക്രമിച്ച് പിണറായി

തിരുവനന്തപുരം: സംസ്ഥാന സർക്കാർ മറയില്ലാതെ ആർഎസ്എസ് അജണ്ട നടപ്പിലാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പി.എം ശ്രീ അറബി കടലിൽ എന്ന് പറഞ്ഞവർ അധികാരത്തിൽ വന്നപ്പോൾ പദ്ധതി നടപ്പിലാക്കുന്ന തിരക്കിലാണ്. സ്കൂളുകളിൽ വിദ്യാഭ്യാസം കാവി വത്ക്കരിക്കപ്പെടുമെന്ന് കണ്ട് എൽഡിഎഫ് പിഎംശ്രീ വേണ്ടെന്ന് വെച്ചതാണ്. ആർഎസ്എസ് അജണ്ട നടപ്പിലാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും പിണറായി വിജയൻ പറഞ്ഞു. കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയയത്. പിഎം ശ്രീ പദ്ധതിയിലെ എംഒയു എൽഡിഎഫ് സർക്കാർ ഒപ്പിട്ടിരുന്നു. കാവിവത്കരണമാണെന്നൊരു ചർച്ച ഉണ്ടായപ്പോൾ അതിൽ നിന്ന് പിൻമാറുകയാണ് ചെയ്തത് എന്നും പിണറായി വിജയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *