മുൻ എം പിയും ഗുണ്ടാനേതാവുമായ അതിഖ് അഹമ്മദിൻ്റെ മകൻ അബാൻ അഹമ്മദ് വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

കാൺപൂർ : കൊല്ലപ്പെട്ട ഗുണ്ടാത്തലവനും രാഷ്ട്രീയ നേതാവുമായ അതിഖ് അഹമ്മദിന്റെ ഇളയ മകൻ അബാൻ അഹമ്മദ് കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാവിലെ ഉത്തർപ്രദേശിലെ ഝാൻസി-കാൺപൂർ ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഝാൻസി ജില്ലയിലെ പൂഞ്ച് പോലീസ് സ്റ്റേഷൻ അതിർത്തിയിലുള്ള ദേശീയപാതയിൽ വെച്ച് അബാൻ സഞ്ചരിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഝാൻസി ജയിലിൽ കഴിയുന്ന മൂത്ത സഹോദരനെ കാണാൻ പോകുന്ന വഴിയാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന മറ്റൊരാളും അപകടത്തിൽ മരണപ്പെട്ടു. അബാൻ അഹമ്മദ്, രാജയുടെ മകൻ സോനു എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ടുപേർ മോന്ത കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സയിലാണെന്ന് പോലീസ് വ്യക്തമാക്കി.

“സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ ഉടൻ പൂഞ്ച് പോലീസ് സ്റ്റേഷൻ അധികൃതരും മോന്ത സർക്കിൾ ഓഫീസറും സ്ഥലത്തെത്തി. പോലീസ് ഉടനടി രക്ഷാപ്രവർത്തനം നടത്തുകയും പരിക്കേറ്റവരെ ചികിത്സയ്ക്കായി മോന്ത സിഎച്ച്സിയിലേക്ക് മാറ്റുകയും ചെയ്തു ” ജില്ലാ പോലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *