ടി20 ക്രിക്കറ്റ് ചരിത്രത്തിൽ എക്കാലത്തെയും മികച്ച റൺവേട്ടക്കാരനായി മാറി ഇംഗ്ലണ്ട് താരം ജോസ് ബട്‌ലർ. വെസ്റ്റ് ഇൻഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ റെക്കോർഡ് മറികടന്നാണ് ബട്‌ലർ ഈ നേട്ടത്തിലെത്തിയത്. ദി ഹണ്ട്രഡ് ലീഗിൽ മാഞ്ചസ്റ്റർ ഒറിജിനൽസിന് വേണ്ടി 27 പന്തിൽ പുറത്താകാതെ 51 റൺസ് നേടിയതോടെയാണ് ഈ നേട്ടത്തിലെത്തിയത്. 522 ടി20 മത്സരങ്ങളിൽ നിന്ന്14,833 റണ്‍സാണ് ബട്‌ലറുടെ നേട്ടം.
10 സെഞ്ച്വറികളും 106 അർധസെഞ്ച്വറികളും നേടിയിട്ടുണ്ട്. 14,803 റൺസാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം കെയ്റോൺ പൊള്ളാർഡിന്‍റെ പേരിലുണ്ടായിരുന്നത്. 14,562 റൺസുമായി വെസ്റ്റ് ഇൻഡീസിന്‍റെ തന്നെ ക്രിസ് ഗെയ്‌ലാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 14,218 റണ്‍സുമായി ആറാം സ്ഥാനത്തുള്ള വിരാട് കോഹ്‌ലിയാണ് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യൻ താരം
