ദമ്മാം കാനൂ ബിൽഡിംഗിൽ വൻ അഗ്‌നിബാധ

ദമ്മാം: ദമ്മാം റബീഅ ഏരിയയിലെ കാനൂ ഗ്രൂപ്പിന്റെ ബിൽഡിംഗ് സമുച്ചയത്തിൽ വൻ അഗ്‌നിബാധ. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് മുപ്പത് നിലകളുള്ള ബിൽഡിംഗിന്റെ മുകളിലത്തെ നിലയിൽ നിന്ന് തീ പടർന്നത്. ഇരുപതോളം അഗ്‌നി ശമന യൂണിറ്റുകൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയായിരുന്നു.മലയാളികളുടേത് ഉൾപ്പെടെയുള്ള നിരവധി കമ്പനികളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളാണ് ബിൽഡിംഗിൽ പ്രവർത്തിച്ചുവരുന്നത്. കാനൂ ഗ്രൂപ്പിന്റെ തന്നെ ഹെഡ് ഓഫീസ് ഉൾപ്പെടെയുള്ളവയാണ് മുകളിലത്തെ നിലകളിൽ പ്രവർത്തിച്ചിരുന്നത്. ലിഫ്റ്റിന്റെ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അഗ്‌നിബാധക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. ബിൽഡിംഗിൽ നിന്നും എല്ലാവരെയും ഇതിനകം ഒഴിപ്പിച്ചിട്ടുണ്ട്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *