മോഹൻലാൽ നായകനായി 7 പുതിയ സിനിമകൾ വരുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോഹൻലാൽ നായകനായി അണിയറയിൽ ഒരുപിടി വമ്പൻ സിനിമകളാണ് ഒരുങ്ങുന്നത്. വ്യത്യസ്തമായ ജോണറുകളിൽ, വ്യത്യസ്തരായ സംവിധായകർക്കൊപ്പം മോഹൻലാൽ കൈകോർത്ത് വരുമ്പോൾ പ്രേക്ഷകർക്ക് സന്തോഷിക്കാൻ ഏറെയുണ്ടാകുമെന്ന് ഉറപ്പാണ്. ഇക്കഴിഞ്ഞ മാസങ്ങളിലായി പ്രഖ്യാപിച്ച വിവിധ സിനിമകളെല്ലാം ചേർത്ത് മോഹൻലാൽ തന്നെ താൻ നായകനായി എത്തുന്ന ഏഴ് സിനിമകളുടെ വിവരങ്ങളും ഒരുമിച്ച് പങ്കുവെച്ചിരിക്കുകയാണ്.

യുവ സംവിധായകരും പരിചയസമ്പന്നരായവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. വിഷ്ണു മോഹൻ, അനൂപ് സത്യൻ, പ്രിയദർശൻ, ദിലീഷ് പോത്തൻ, സത്യൻ അന്തിക്കാട്, ജൂഡ് ആന്തണി ജോസഫ്, ജീത്തു ജോസഫ് എന്നിവർക്കൊപ്പമാണ് മോഹൻലാലിന്റെ സിനിമകൾ വരുന്നത്.
പ്രിയദർശനും സത്യൻ അന്തിക്കാടിനുമൊപ്പം മോഹൻലാൽ എത്തുമ്പോൾ മലയാളികളുടെ പ്രിയപ്പെട്ട കോംബോയുടെ ആഘോഷമായിരിക്കും സ്‌ക്രീനിൽ പ്രേക്ഷകർ കാത്തിരിക്കുക.

ദൃശ്യം പോലൊരു ഫ്രാഞ്ചൈസിയിലൂടെ ബോക്‌സ് ഓഫീസിൽ മലയാള സിനിമയുടെ റേഞ്ച് തന്നെ മാറ്റിയ ജീത്തു ജോസഫിനൊപ്പം മോഹൻലാൽ വീണ്ടുമെത്തുമ്പോഴും പ്രതീക്ഷകൾ ഏറെയാണ്. മറ്റുള്ള നാല് സംവിധായകരും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പുത്തൻ കഥ പറച്ചിൽ രീതികളുമായി സിനിമാപ്രേമികൾക്ക് ഒരുപാട് മികച്ച സിനിമകൾ സമ്മാനിച്ചവരാണ്. അനൂപ് സത്യൻ, വിഷ്ണു മോഹൻ, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ് എന്നിവർക്കൊപ്പം ആദ്യമായി നായകനായി മോഹൻലാൽ എത്തുമ്പോൾ സർപ്രൈസിനായി കാത്തിരിക്കുകയാണ് ഏവരും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News