കൽപ്പറ്റ: വയനാട്ടിലെ മാനന്തവാടി, കൽപ്പറ്റ , വൈത്തിരി, പുൽപ്പള്ളി പനമരം, അമ്പലവയൽ, സുൽത്താൻ ബത്തേരി തുടങ്ങിയ അങ്ങാടികളിലെല്ലാം ഇപ്പോഴും ഭക്ഷണശാലകളുടെ പ്രവർത്തനം പ്രതിസന്ധിയിലാണ്. എല്ലാ ഹോട്ടലുകൾക്കും വിറകടുപ്പുകൾ നിർമ്മിക്കാൻ കഴിയില്ല എന്നതുകൊണ്ടുതന്നെ നിരവധി ഭക്ഷണശാലകളാണ് ഗ്യാസ് സിലിണ്ടറുകൾ കൊള്ള വില നൽകി വാങ്ങാൻ നിർബന്ധിതരായിരിക്കുന്നത്. ഇതിനിടെയാണ് ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് , കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് സംഘം കൈതപ്പൊയിയിലെ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന വിവിധ കമ്പനികളുടെ 23 സിലിണ്ടറുകൾ പിടിച്ചെടുത്തത്. അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയും ഉപയോഗിക്കുകയൂം ചെയ്യുന്നവർക്കെതിരെ ആവശ്യസാധന നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്നും പരിശോധനകൾ തുടരുമെന്നും ജില്ലാ സപ്ലൈ ഓഫീസർ ജെയിംസ് പീറ്റർ അറിയിച്ചു.
Related Posts
ലോകകപ്പ് ഫൈനൽ പ്രമാണിച്ച് അവധി നൽകാൻ കഴിയുമെങ്കിൽ നല്ല കാര്യമെന്ന് മന്ത്രി ഒ.ജെ ജനീഷ്
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ കിരീടപ്പോരാട്ടത്തിന്റെ ആവേശത്തിലാണ് കായികപ്രേമികൾ. ഇന്ത്യൻ സമയം ഇന്ന് അർധരാത്രിയിലാണ് അർജന്റീനയും സ്പെയിനും തമ്മിലുള്ള ഫൈനൽ മത്സരം…
മണിക്കൂറുകൾക്കുള്ളിൽ കൂടിയത് 800 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 14,120 രൂപയും 1 പവൻ സ്വർണത്തിന്…
ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ‘ജീവിക്കുന്ന സ്മാരകം’ നിര്‍മ്മിക്കും; ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അവതരിപ്പിച്ച സംസ്ഥാന ബജറ്റില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സ്മാരകം പ്രഖ്യാപിക്കാത്തത്തില്‍ വിവാദം. വി. ഡി…
