ഐഫോൺ വില വർധന; ക്യാഷ് ബാക്കും എക്സ്ചേഞ്ച് ഓഫറുകളുമായി ആപ്പിൾ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഏറ്റവും പുതിയ ഐഫോൺ 18 സീരിസ് വിലവർധന തിരിച്ചടിയാകുമ്പോൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ബോണസ്, പലിശരഹിത ഇഎംഐ അടക്കമുള്ള ഓഫറുകളുമായി ആപ്പിൾ രംഗത്ത്. ഐഫോൺ 17ന്റെ വില 82,900 രൂപയിൽ നിന്ന് 99,900 രൂപയായാണ് ഉയർന്നത്. ഐഫോൺ 18 പ്രോയ്ക്ക് 1,64,900 രൂപ മുതലും ഐഫോൺ 18 പ്രോ മാക്സിന് 3,29,900 രൂപ വരെയുമാണ് വില. ആപ്പിളിന്റെ ഫോൾഡബിൾ ഐഫോണായ ഐഫോൺ ഡ്യൂവോയുടെ വില 2,99,900 രൂപ മുതലാണ്.ഇങ്ങനെ വില കുത്തനെ വർധിച്ചതിന് പിന്നാലെ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ്, ഐഫോൺ ഡ്യൂവോ എന്നിവയ്ക്ക് 7,000 രൂപ വരെ ക്യാഷ്ബാക്കാണ് ആപ്പിൾ നൽകുന്നത്. ഐഫോൺ 17ന് 5,000 രൂപ വരെയും ഐഫോൺ എയറിന് 4,000 രൂപ വരെയും ക്യാഷ്ബാക്ക് ലഭിക്കും.

പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നവർക്കും അധിക ആനുകൂല്യമുണ്ട്. ചില മോഡലുകൾക്ക് 10,000 രൂപ വരെ എക്സ്ചേഞ്ച് ബോണസ് ലഭിക്കും. ഐഫോൺ 17ന് 8,000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും. പഴയ ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് മൂല്യം.പലിശരഹിത ഇഎംഐ സൗകര്യവും ആപ്പിൾ നൽകുന്നുണ്ട്. ഐഫോൺ 17 ഉൾപ്പെടെയുള്ള മോഡലുകൾ ദീർഘകാല ഇഎംഐയിൽ വാങ്ങാൻ സാധിക്കും. ഇതോടൊപ്പം ഐഫോൺ ഫോർ ലൈഫ് പദ്ധതിയിലൂടെ വിലയുടെ ഒരു ഭാഗം പിന്നീട് അടയ്ക്കാനുള്ള സൗകര്യവും ലഭ്യമാണ്.ഉദാഹരണത്തിന്, ഐഫോൺ 17 പലിശരഹിതമായ 18 അല്ലെങ്കിൽ 24 മാസത്തെ ഇഎംഐ പദ്ധതികൾ ഉപയോഗിച്ച് വാങ്ങാം.മറ്റ് ഐഫോൺ മോഡലുകൾക്കും വ്യത്യസ്ത തിരിച്ചടവ് കാലാവധിയുള്ള ഫൈനാൻസിങ് സൗകര്യങ്ങൾ ലഭ്യമാണ്. കാർഡ് ഇഎംഐ ഉപയോഗിക്കുന്നവർക്ക് ആറു മാസത്തേക്ക് പലിശരഹിത സൗകര്യം ലഭിക്കും.

അതേസമയം ദീർഘകാല തിരിച്ചടവ് കാലാവധികളിൽ കുറഞ്ഞ പലിശ നിരക്ക് മാത്രമേ ബാധകമാകൂ. ഇതിനായി പ്രോസസിങ് ഫീസ് ഈടാക്കിയേക്കാം. ഐഫോണിന് പുറമെ മാക്ബുക്ക്, ഐപാഡ്, ആപ്പിൾ വാച്ച്, എയർപോഡ്സ് തുടങ്ങിയ ഉൽപ്പന്നങ്ങൾക്കും ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വില കുത്തനെ ഉയർന്ന സാഹചര്യത്തിൽ നേരിട്ടുള്ള വിലക്കുറവിന് പകരം ക്യാഷ്ബാക്കും എക്സ്ചേഞ്ചും ഇഎംഐ സൗകര്യങ്ങളും ഉപയോഗിച്ച് ഉത്സവ സീസണിലെ വിൽപ്പന വർധിപ്പിക്കുകയാണ് ആപ്പിളിന്റെ ലക്ഷ്യം. പുതിയ ഐഫോൺ വാങ്ങാൻ പദ്ധതിയിടുന്നവർക്ക് ബാങ്ക് ഓഫറുകളും എക്സ്ചേഞ്ച് മൂല്യവും കൂടി കണക്കാക്കിയാൽ ചെലവ് കുറയ്ക്കാൻ സാധിച്ചേക്കും.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News