ബംഗ്ലാദേശിൽ അഞ്ചാംപനി ബാധിച്ച് 250 മരണം

Measles

ബംഗ്ലാദേശ്‌ : ബംഗ്ലാദേശിനെ ആശങ്കയിലാക്കി അഞ്ചാംപനി വ്യാപനം. കുട്ടികളുൾപ്പെടെ 250 പേരാണ് രോഗംബാധിച്ച് ഇതുവരെ മരണമടഞ്ഞത്. അയൽരാജ്യമായ ബംഗ്ലാദേശിലെ ഈ സാഹചര്യം ഇന്ത്യക്കും മ്യാൻമറിനും ഭീഷണിയാണെന്നും അതിർത്തി കടന്നുള്ള രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പകർച്ചവ്യാധിയായ അഞ്ചാംപനി നിയന്ത്രിക്കാൻ ബംഗ്ലാദേശ് ഇപ്പോൾ അടിയന്തര വാക്സിനേഷൻ നടപടികൾ സ്വീകരിച്ചു വരികയാണ്.

ബംഗ്ലാദേശിലെ വാക്സിനേഷൻ പരിപാടികളിലുണ്ടായ പാളിച്ചകളാണ് ഈ ഗുരുതരമായ അവസ്ഥയ്ക്ക് കാരണമായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി വാക്സിനേഷൻ നിരക്കിൽ വലിയ കുറവുണ്ടായിട്ടുണ്ട്. രാഷ്ട്രീയ അസ്ഥിരതയും ഭരണപരമായ പിഴവുകളും കാരണം 2025-ൽ വാക്സിനേഷൻ എടുത്ത കുട്ടികളുടെ നിരക്ക് 59.6 ശതമാനമായി കുറഞ്ഞു. 2020-ന് ശേഷം രാജ്യത്ത് വിപുലമായ വാക്സിനേഷൻ യജ്ഞങ്ങൾ നടക്കാത്തതും രോഗം പടരാൻ ഇടയാക്കി.

ബംഗ്ലാദേശിലെ 64 ജില്ലകളിൽ 58 എണ്ണത്തിലും, എട്ട് ഡിവിഷനുകളിലും അഞ്ചാംപനി വ്യാപനം പിടിമുറുക്കിയതായി ലോകാരോഗ്യ സംഘടന അറിയിച്ചു. “ഈ വർഷം മാർച്ച് 15 മുതൽ 43 പേർ രോഗം ബാധിച്ച് മരിച്ചു. ഇതേ കാലയളവിൽ, സംശയിക്കുന്ന അഞ്ചാംപനി മരണങ്ങളുടെ എണ്ണം 216 ആണ്,” ഏപ്രിൽ 26ന് ബംഗ്ലാദേശ് സംബാദ് സംസ്ഥ റിപ്പോർട്ട് ചെയ്തിങ്ങനെ. ഒരു വയസ്സിനും 14 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് 91% അഞ്ചാംപനി കേസുകളും റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *