കേരളത്തിൽ ആദ്യ ദിനം 1600 ഹൗസ്ഫുൾ ഷോകളുമായി മെഗാ വിജയം നേടി ‘ജയിലർ 2’, ഏറ്റവും ഉയർന്ന ആദ്യ ദിന കേരളാ ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോർഡും സ്വന്തം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ‘ജയിലർ 2’ തിയേറ്ററുകളിൽ അതിഗംഭീര പ്രേക്ഷക പ്രതികരണവുമായി ബ്ലോക്ക്ബസ്റ്റർ വിജയം നേടി മുന്നേറുന്നു. ഇന്നലെ മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിച്ച ചിത്രം, കേരളത്തിൽ ആദ്യ ദിനം കളിച്ചത് 1600 ഓളം ഹൗസ്ഫുൾ ഷോകളാണ്. ആദ്യ ദിനം കേരളത്തിൽ 4000 ഷോകൾ കളിച്ച ചിത്രം, കേരളത്തിൽ നിന്ന് ഏറ്റവും ഉയർന്ന ആദ്യ ദിന ഗ്രോസ് നേടുന്ന അന്യഭാഷാ ചിത്രമെന്ന റെക്കോർഡും സ്വന്തമാക്കി. വിജയ് ചിത്രം ലിയോ നേടിയ 12 കോടി എന്ന ആദ്യ ദിന കലക്ഷൻ ആണ് ജയിലർ 2 മറികടന്നത്.

കേരളത്തിൽ ചിത്രത്തിന് റെക്കോർഡ് ബുക്കിംഗ് ആണ് ലഭിക്കുന്നത്. നേരത്തെ കേരളത്തിൽ 8 കോടിയോളം രൂപയുടെ പ്രീസെയിൽസ് നേടി ശ്രദ്ധ നേടിയ ചിത്രം, റിലീസിന് ശേഷവും ആരാധകർക്കിടയിൽ വലിയ ആവേശം സൃഷ്ടിക്കുകയാണ്. ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങായും ഡിസ്ട്രിക്റ്റ് ബൈ സൊമാറ്റോയിൽ മോസ്റ്റ് ഹൈപ്പ്ഡ് ബാഡ്ജോടെയും എത്തിയ ചിത്രത്തിന് രണ്ടാം ദിനവും ഹൗസ്ഫുൾ ഷോകളുടെ പെരുമഴയാണ് കേരളത്തിൽ ലഭിക്കുന്നത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം കേരളത്തിൽ ശ്രീ ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസാണ് വിതരണം ചെയ്തത്. ഡ്രീം ബിഗ് ഫിലിംസാണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബ്യൂഷൻ പാർട്ണർ.

വലിയ ആവേശമാണ് ചിത്രം കേരളത്തിലെ പ്രേക്ഷകർക്കിടയിൽ സൃഷ്ടിച്ചിരിക്കുന്നത്. റിലീസ് ദിനത്തിൽ കേരളത്തിലെ പല സ്ക്രീനുകളിലും 24 മണിക്കൂർ മാരത്തൺ ഷോകൾ ഉൾപ്പെടെ ഒരുക്കിയത് ചിത്രത്തോടുള്ള ആരാധകരുടെ ആവേശത്തിന്റെ ഉദാഹരണമാണ്. കേരളത്തിലെ 800 സ്ക്രീനുകളിലായി ഒരുക്കിയ വിപുലമായ റിലീസും ചിത്രത്തിന് വലിയ പ്രേക്ഷക പിന്തുണ ഉറപ്പാക്കുന്നു.

മലയാളത്തിൻ്റെ മെഗാതാരം മോഹൻലാലിൻ്റെ സാന്നിധ്യവും കേരളത്തിൽ ചിത്രത്തിന് ലഭിച്ച അഭൂതപൂർവമായ സ്വീകരണത്തിൽ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. രജനികാന്തും മോഹൻലാലും ഒരുമിക്കുന്ന രംഗങ്ങൾ ബിഗ് സ്ക്രീനിൽ കാണാനുള്ള ആകാംക്ഷയാണ് പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കുന്ന പ്രധാന കാരണങ്ങളിലൊന്ന്. ബ്ലോക്ക്ബസ്റ്റർ വിജയമായ ‘ജയിലറി’ന് ശേഷം മുത്തുവേൽ പാണ്ഡ്യനായി രജനികാന്ത് വീണ്ടും എത്തുന്ന ചിത്രത്തിൽ ശിവ രാജ്കുമാറും, ബോളിവുഡ് താരം ഹൃതിക് റോഷനും അതിഥി വേഷത്തിലെത്തുന്നു. സുരാജ് വെഞ്ഞാറമൂട്, എസ്.ജെ. സൂര്യ, വിദ്യ ബാലൻ, മിഥുൻ ചക്രവർത്തി, യോഗി ബാബു, ഹക്കീം ഷാജഹാൻ, ജാക്കി ഷെറോഫ്, നമോ നാരായണൻ, കോട്ടയം നസീർ, തുടങ്ങിയവരും ചിത്രത്തിൻ്റെ താരനിരയിലുണ്ട്. നെൽസൺ ദിലീപ്കുമാറിന്റെ മാസ് അവതരണവും ആക്ഷൻ രംഗങ്ങളും ബ്ലാക്ക് ഹ്യൂമറും അനിരുദ്ധ് രവിചന്ദറിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളാണ്.

ചിത്രത്തിന് കേരളത്തിൽ ലഭിക്കുന്ന വൻ തിരക്കും മികച്ച പ്രേക്ഷക പ്രതികരണവും ചിത്രത്തിന്റെ വമ്പൻ ബോക്സ് ഓഫീസ് മുന്നേറ്റത്തിന് അടിത്തറ പാകുകയാണ്. മാരത്തൺ ഷോകളും അധിക പ്രദർശനങ്ങളും വലിയ ബുക്കിംഗ് ആവേശവും ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള ആഘോഷത്തിന് കൂടുതൽ ഊർജം പകരുന്നുണ്ട്. ചിത്രത്തിൻ്റെ കേരളത്തിലെ തിയേറ്ററുകളിലെ പ്രതികരണത്തിനൊപ്പം തമിഴ്നാട്ടിലെയും ആഗോളതലത്തിലെ ബോക്സ് ഓഫീസ് പ്രകടനവും ആവേശകരമാണ്.

രചന, സംവിധാനം: നെൽസൺ ദിലീപ്കുമാർ, നിർമ്മാതാവ്: കലാനിധി മാരൻ, ബാനർ: സൺ പിക്ചേഴ്സ്, ഛായാഗ്രഹണം: വിജയ് കാർത്തിക് കണ്ണൻ, എഡിറ്റിംഗ്: ആർ. നിർമ്മൽ, സംഗീതം: അനിരുദ്ധ് രവിചന്ദർ, പ്രൊഡക്ഷൻ ഡിസൈനർ: ഡോ. കെ. കിരൺ, ആക്ഷൻ: ചേതൻ ഡി’സൂസ, കോസ്റ്റ്യൂം ഡിസൈനർമാർ: പല്ലവി സിംഗ്, മുതുൽ ഹഫീസ്, സൗണ്ട് മിക്സ്: സുരേൻ ജി., സൗണ്ട് ഡിസൈൻ: സുരേൻ ജി., എസ്. അളഗിയകൂത്തൻ, കളറിസ്റ്റ്: ആൻഡ്രിയാസ് ബ്രൂക്കൽ, ഡി.ഐ. ലാബ്: അന്നപൂർണ സ്റ്റുഡിയോസ്, വി.എഫ്.എക്സ്. പ്രൊഡ്യൂസർ: സന്തോഷ് രാജു, മേക്കപ്പ്: പട്ടണം റഷീദ്, സി. ഹരിനാഥ്, സ്റ്റിൽസ്: വി. സിത്തിരസു, പബ്ലിസിറ്റി ഡിസൈൻ: കബിലൻ ചെല്ലയ്യ, പ്രൊഡക്ഷൻ കൺട്രോളർമാർ: ഡി. രമേഷ് കുച്ചിരായർ, ആർ. എസ്. സുരേഷ് മണിയൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുനിൽ റെഡ്ഡി, പി.ആർ.ഒ: ശബരി.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News