പാലക്കാട്: മൂലത്തറയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഭിക്ഷാടകനായ 40കാരനെ ദിവസങ്ങൾ പിന്നിട്ടിട്ടും തിരിച്ചറിയാനാകാതെ പൊലീസ്. അതിക്രൂരമായാണ് ഇയാൾ കൊല്ലപ്പെട്ടതെന്നാണ് വിവരം. മരിച്ചയാൾ തമിഴ്നാട് സ്വദേശിയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മീനാക്ഷിപുരം പൊലീസ് സംഘം തമിഴ്നാട്ടിലെത്തി. കേസിൽ അന്വേഷണം ഊർജിതമാക്കാൻ പ്രത്യേക സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ പൊള്ളാച്ചി ആനമല പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മരിച്ചയാളുടെ വ്യക്തിത്വം കണ്ടെത്തുന്നതിനൊപ്പം ആക്രമണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുമാണ് പൊലീസ് ശ്രമിക്കുന്നത്. മരിച്ചയാളെ തിരിച്ചറിയാനുള്ള അന്വേഷണവും തുടരുകയാണ്.
Post Views: 4



