ശ്രീനാഥ് ഭാസിയുടെ ‘ഒറിജിനൽ’ ട്രെയിലർ പുറത്ത്!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറത്തെ ഫുട്ബോൾ ആവേശത്തിനിടെ സിനിമാപ്രേമികൾക്ക് സർപ്രൈസായി ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം ‘ഒറിജിനലി’ന്റെ ട്രെയിലർ പ്രദർശിപ്പിച്ചു. സൂപ്പർ ലീഗ് ഫുട്ബോൾ മത്സരത്തിന്റെ ഹാഫ്‌ടൈമിലാണ് ട്രെയിലർ സ്ക്രീൻ ചെയ്തത്. ചിത്രത്തിലെ താരങ്ങളായ ശ്രീനാഥ് ഭാസിയും സ്റ്റിനി ഫ്രാൻസിസും മത്സരവേദിയിലെത്തി സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചു.

റമീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഒറിജിനൽ’ ഒക്ടോബർ 23ന് തിയറ്ററുകളിലെത്തും. ടൈം ട്രാവൽ, ഫാന്റസി, ഹാസ്യം, ത്രില്ലർ എന്നിവ ചേർന്നൊരുങ്ങുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി ഇരട്ടവേഷത്തിലാണ് എത്തുന്നത്. യുവാവായ റിജിന്റെ സിനിമാമോഹങ്ങളും ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

റിലീസിന് മുന്നോടിയായി പുറത്തുവന്ന ട്രെയിലർ യൂട്യൂബിൽ രണ്ട് മില്യൺ കാഴ്ചകൾ പിന്നിട്ടതായാണ് റിപ്പോർട്ട്. ചിത്രത്തിന് U/A 13+ സെൻസർ സർട്ടിഫിക്കറ്റും ലഭിച്ചിട്ടുണ്ട്.

ശ്രീനാഥ് ഭാസിക്കൊപ്പം അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, ബിനു പപ്പു, ഫെമിന ജോർജ്, ഗോകുലൻ, സാഫ് ബോയ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറുകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ സഹനിർമ്മാതാവ് ഹർഷദാണ്.

ഫഹദ് ഫത്‌ലി ഛായാഗ്രഹണവും ഷഫീഖ് മുഹമ്മദ് അലി എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതാവകാശം തിങ്ക് മ്യൂസിക്കിനാണ്. വ്യത്യസ്തമായ പ്രമേയവും ശ്രീനാഥ് ഭാസിയുടെ ഇരട്ടവേഷവും കൊണ്ട് ശ്രദ്ധ നേടുന്ന ‘ഒറിജിനൽ’ തിയറ്ററുകളിൽ എങ്ങനെയാകും പ്രേക്ഷകരെ ആകർഷിക്കുകയെന്ന് കാത്തിരുന്ന് കാണാം.

Tags :

Raksha Balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Recent News