സംസ്ഥാനത്ത് സ്വര്‍ണവില കൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വില കൂടി. പവന് 280 രൂപയുടെ മുന്നേറ്റത്തോടെ 1,08,560 രൂപയും ഗ്രാമിന് 35 രൂപയുടെ വർധനയോടെ 13,570 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഒക്ടോബർ 11നാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. പവന് 1, 11,040 രൂപയായിരുന്നു അന്നത്തെ വില.1,08,120 രൂപയെന്ന ഈ മാസത്തെ ഏറ്റവും താഴ്ന്ന നില തൊട്ടത് പതിനഞ്ചാം തിയ്യതിയായിരുന്നു.അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 230 രൂപയും 10 ഗ്രാം വെള്ളിക്ക് 2,300 രൂപയുമാണ് നിലവിലെ വില.

18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 30 രൂപ വർധിച്ച് 11,105 രൂപയിലും പവന് 88,840 രൂപയിലുമാണ് വിപണി വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് 8,685 രൂപയും പവന് 69,480 രൂപയുമായി. ഒൻപത് കാരറ്റ് സ്വർണത്തിന് ഗ്രാമിന് 15 രൂപ വർധിച്ച് 5,600 രൂപയിലും പവന് 44,800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയ സ്വർണവില വീണ്ടും ഉയരാൻ പ്രധാന കാരണം അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളും നിക്ഷേപകരുടെ വർധിച്ച താൽപര്യവുമാണ്.

ഇതിനുപുറമെ യുഎസ് ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനിരക്ക് സംബന്ധിച്ച പ്രതീക്ഷകൾ, അന്താരാഷ്ട്ര വിപണിയിലെ വാങ്ങലുകൾ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്. വില കുറഞ്ഞപ്പോൾ വാങ്ങാൻ കാത്തിരുന്നവർ വീണ്ടും വിപണിയിൽ സജീവമാകുന്നതും വില ഉയരാൻ കാരണമാകാം. എന്നാൽ വരും ദിവസങ്ങളിൽ വില ഉയരുമോ കുറയുമോ എന്നത് ആഗോള സാമ്പത്തിക സാഹചര്യങ്ങളെയും വിപണിയിലെ ആവശ്യകതയെയും ആശ്രയിച്ചിരിക്കും. രാജ്യാന്തര തലത്തിൽ 4,180 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്.

Tags :

Anju Jolly Alex

Leave a Reply

Your email address will not be published. Required fields are marked *

Recent News