തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശം; ഡി.എം.കെ വനിതാ നേതാവിനെതിരെ പ്രതിഷേധം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌ക്കെതിരെ അസഭ്യ പരാമർശങ്ങളുമായി ഡി.എം.കെ വനിതാ നേതാവ്. വിജയ്‌യെ നായ എന്ന് വിളിച്ച നേതാവ്, ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവച്ച് ഇരിക്കേണ്ടിവരുമെന്നും പ്രസംഗിച്ചു. ഡി.എം.കെ നേതാവ് കനിമൊഴി വേദിയിലിരിക്കെയായിരുന്നു വിവാദ പരാമർശങ്ങൾ.

വനിതാ നേതാവിന്റെ പ്രസംഗത്തിന് ഡി.എം.കെ പ്രവർത്തകർ കൈയടിച്ച് പ്രോത്സാഹനം നൽകുന്നതും ദൃശ്യങ്ങളിലുണ്ട്. അതേസമയം, പരാമർശങ്ങളിൽ കനിമൊഴി അസ്വസ്ഥത പ്രകടിപ്പിക്കുന്നതായും വേദിയിലുണ്ടായിരുന്ന മേയർ പ്രിയ പൊട്ടിച്ചിരിക്കുന്നതായും കാണാം.

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കനിമൊഴിക്കും മേയർ പ്രിയയ്ക്കും ഡി.എം.കെയ്ക്കുമെതിരെ ടി.വി.കെ അനുകൂലികൾ രംഗത്തെത്തി. മുഖ്യമന്ത്രിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ നേതാക്കൾക്കെതിരെ കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. വിവാദ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനിടെ സംഭവത്തിൽ രാഷ്ട്രീയ വിവാദവും ശക്തമാവുകയാണ്.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News