പത്തനംതിട്ട: തറയിൽ ഫിനാൻസ് നിക്ഷേപത്തട്ടിപ്പ് കേസിൽ ഒന്നാം പ്രതി സജി സാമിന് ഒൻപത് വർഷം തടവുശിക്ഷ വിധിച്ച് കോടതി. പത്തുലക്ഷം രൂപ പിഴയും അടയ്ക്കണം. രണ്ടാം പ്രതി റാണി സജിയെ കോടതി വെറുതെ വിട്ടു. ബഡ്സ് ആക്ട് പ്രകാരം കേരളത്തിൽ വരുന്ന ആദ്യ വിധിയാണിത്.
പത്തനംതിട്ട ഓമല്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ പണമിടപാട് സ്ഥാപനമായ തറയിൽ ഫിനാൻസിന്റെ നാല് ശാഖകളിലായി ഏകദേശം 80 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടന്നുവെന്നാണ് കേസ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചശേഷം പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകർ പരാതിയുമായി രംഗത്തെത്തിയത്.
പത്തനംതിട്ടയിലെ വിവിധ ശാഖകളിലായി നിരവധി നിക്ഷേപകരുടെ പണം തട്ടിയെടുത്തെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കേസിലെ വിധി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട നിയമനടപടികളിൽ നിർണായകമാണ്.
Post Views: 12



