ബാഴ്‌സയെ വീഴ്ത്തി പിഎസ്ജി; സ്കോർ 4-2

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

യുവേഫ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയെ 4-2ന് തകർത്ത് പാരിസ് സെന്റ് ജെർമെയ്ൻ. സ്വന്തം തട്ടകമായ പാർക് ഡെസ് പ്രിൻസസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ നാല് ഗോളുകൾ നേടി പിഎസ്ജി തങ്ങളുടെ കരുത്ത് തെളിയിച്ചു. ഈ തോൽവിയോടെ 2026-27 സീസണിലെ ചാമ്പ്യൻസ് ലീഗിൽ ബാഴ്‌സലോണയുടെ അപരാജിത കുതിപ്പിനും വിരാമമായി.ഡെസിറെ ഡൂയെ, ലൂക്കാസ് ഹെർണാണ്ടസ്, വിറ്റിന്യ, ഫാബിയൻ റൂയിസ് എന്നിവരാണ് പിഎസ്ജിക്കായി വലകുലുക്കിയത്. ബാഴ്‌സലോണയ്ക്കായി സാവി എസ്പാർട്ടും ലമീൻ യമാലും ഗോളുകൾ നേടി. ഇരുടീമുകളും ആക്രമണ ഫുട്ബോൾ പുറത്തെടുത്ത മത്സരത്തിൽ അവസാന ഘട്ടത്തിലെ പിഎസ്ജിയുടെ മികവാണ് നിർണായകമായത്.ആദ്യ പകുതിയുടെ അവസാനത്തോടെയാണ് ഡൂയെയിലൂടെ പിഎസ്ജി ലീഡ് നേടിയത്. എന്നാൽ രണ്ടാം പകുതിയിൽ എസ്പാർട്ടിലൂടെ ബാഴ്‌സലോണ സമനില പിടിച്ചു.

തുടർന്ന് ലൂക്കാസ് ഹെർണാണ്ടസിന്റെ ഹെഡ്ഡറിലൂടെ പിഎസ്ജി വീണ്ടും മുന്നിലെത്തയമാൽ നേടിയ ഗോളിലൂടെ ബാഴ്‌സലോണ വീണ്ടും ഒപ്പമെത്തിയെങ്കിലും ആ ആവേശത്തിന് അധികം ആയുസ്സുണ്ടായില്ല.രണ്ട് മിനിറ്റിനകം വിറ്റിന്യയുടെ തകർപ്പൻ ഷോട്ട് പിഎസ്ജിക്ക് മൂന്നാം ഗോൾ സമ്മാനിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ഫാബിയൻ റൂയിസ് നാലാം ഗോൾ കൂടി നേടിയതോടെ പിഎസ്ജിയുടെ വിജയം ഉറപ്പായി.ഈ വിജയത്തോടെ ചാമ്പ്യൻസ് ലീഗിൽ തോൽവിയറിയാത്ത കുതിപ്പ് 13 മത്സരങ്ങളാക്കി ഉയർത്തിയ പിഎസ്ജി പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നിലനിർത്തി. മറുവശത്ത്, തുടർച്ചയായ മത്സരങ്ങളിൽ ഗോൾ വഴങ്ങുന്ന ബാഴ്‌സലോണയുടെ പ്രതിരോധത്തിലെ പോരായ്മകൾ വീണ്ടും ചർച്ചയാകുകയാണ്.ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിടുന്ന ഇരുടീമുകൾക്കും ഈ മത്സരം നിർണായകമായിരുന്നു. പിഎസ്ജി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ മുന്നേറുമ്പോൾ, പ്രതിരോധം ശക്തിപ്പെടുത്തുകയെന്ന വെല്ലുവിളിയാണ് ബാഴ്‌സലോണയ്ക്ക് മുന്നിലുള്ളത്.

    Tags :

    Raksha Balakrishnan

    Leave a Reply

    Your email address will not be published. Required fields are marked *

    Recent News