പ്രേംപാറ്റ നവംബർ 27 ന് തീയേറ്ററുകളിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോളേജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പ്രണയചിത്രം ‘പ്രേംപാറ്റ’ നവംബർ 27ന് തിയേറ്ററുകളിലെത്തും. റിലീസ് തീയതി പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തിറക്കി. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ്, വിഘ്നേഷ് വി.ക്യു., റയാൻ എൻ.ടി.പി., സൽമാനുൽ ഫാരിസി തുടങ്ങിയ യുവതാരങ്ങൾ അണിനിരക്കുന്ന പോസ്റ്ററിന് സമൂഹമാധ്യമങ്ങളിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇവർക്കുപുറമെ നാൽപ്പതോളം പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

യുവതാരങ്ങൾക്കൊപ്പം സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, ഇർഷാദ്, തസ്നി ഖാൻ, അശ്വിൻ വിജയൻ, വി.പി. കുഞ്ഞികൃഷ്ണൻ, സനേഷ് ഗിന്നസ്, ഉണ്ണിരാജ, ബിപിൻ പെരുമ്പള്ളി, അനീഷ് നന്ദഗോപാൽ, സരസ ബാലുശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു.

‘ആയിഷ’, ‘ED’ എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’. നിരവധി പുസ്തകങ്ങളിലൂടെ വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ നിർമിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് അങ്കിത് മേനോൻ. സുഹൈൽ എം. കോയയും മുത്തുവും ചേർന്നാണ് ഗാനരചന.

രെണദിവെയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് ആകാശ് ജോസഫ് വർഗീസ്. സ്റ്റണ്ട് കലൈ കിംഗ്സൺ, പ്രൊഡക്ഷൻ ഡിസൈൻ അനീസ് നാടോടി, കോസ്റ്റ്യൂം സമീറ സനീഷ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഒമർ നവാസി, മേക്കപ്പ് സുധി സുരേന്ദ്രൻ, നൃത്തസംവിധാനം പ്രസന്ന മാസ്റ്റർ, ആർട്ട് ഡയറക്ഷൻ ശ്രീജു എസ്., സൗണ്ട് ഡിസൈൻ വിഷ്ണു സുജാതൻ എന്നിവരാണ് നിർവഹിക്കുന്നത്.

അനീഷ് നന്ദിപുലമാണ് പ്രൊഡക്ഷൻ കൺട്രോളർ. സുഹൈൽ എം. ചീഫ് അസോസിയേറ്റായും എക്സ് ആൾട്ട് സ്റ്റുഡിയോസ് വിഎഫ്എക്സ് വിഭാഗത്തിലും പ്രവർത്തിക്കുന്നു. മഞ്ജു ഗോപിനാഥാണ് പിആർഒ. സെറീൻ ബാബുവും അമൽ സി. സദറും സ്റ്റിൽസ് നിർവഹിക്കുന്നു. മാഡിസം ഡിജിറ്റലാണ് പബ്ലിസിറ്റി, യെല്ലോ ടൂത്ത്സ് ഡിസൈനുകൾ, ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ് ഡിജിറ്റൽ മാർക്കറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നു. സെൻട്രൽ പിക്ചേഴ്സ് ചിത്രം തിയേറ്ററുകളിലെത്തിക്കും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News