‘മായൻ’ പുതിയ ലുക്കിൽ ജയസൂര്യ; ടീസർ ഉടൻ എത്തും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: വ്യത്യസ്ത ഭാവങ്ങളുമായി ജയസൂര്യയുടെ പുതിയ ലുക്ക് പുറത്തുവിട്ട് ‘മായൻ’ സിനിമയുടെ അണിയറപ്രവർത്തകർ. പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് പുറത്തുവിട്ടത്. ചിത്രത്തിന്റെ ടീസർ ഉടൻ പുറത്തിറങ്ങുമെന്ന പ്രഖ്യാപനത്തോടെയാണ് പുതിയ പോസ്റ്റർ എത്തിയിരിക്കുന്നത്.

ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. ഓരോ അപ്‌ഡേറ്റിലും കൗതുകമുണർത്തുന്ന വ്യത്യസ്ത ലുക്കുകളാണ് ജയസൂര്യയുടെ കഥാപാത്രത്തിന്റേതായി പുറത്തുവരുന്നത്. ഡിസംബർ മൂന്നിന് ചിത്രം തിയേറ്ററുകളിലെത്താനിരിക്കെയാണ് പുതിയ അപ്‌ഡേറ്റുകൾ അണിയറപ്രവർത്തകർ പുറത്തുവിടുന്നത്.

പ്രമേയത്തിലും അവതരണത്തിലും പുതുമയുമായെത്തുന്ന ചിത്രമാണ് ‘മായൻ’. സത്യവും മിഥ്യയും കൈകോർക്കുന്ന കഥാപശ്ചാത്തലത്തിൽ, വിപരീത ആരാധനാക്രമങ്ങൾ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥയാണ് ഫാന്റസി ത്രില്ലർ വിഭാഗത്തിൽ ചിത്രം അവതരിപ്പിക്കുന്നത്.

മാജിക് മൂണിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമിക്കുന്നത്. ജയസൂര്യ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നൈല ഉഷ, വിജയ് ബാബു, അർഷ ബൈജു, നിരഞ്ജന അനൂപ്, ജിബിൻ ഗോപിനാഥ്, മുബിൻ എം. റാഫി, വൈഷ്ണവി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും ജിതിൻ കെ. ജോസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മുജീബ് മജീദാണ് സംഗീതസംവിധാനം. ഫൈസൽ അലി ഛായാഗ്രഹണവും പ്രവീൺ കുമാർ എഡിറ്റിങ്ങും നിർവഹിക്കുന്നു.

രോഹിത് ആർ. നായരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സുനിൽ ദാസ് കലാസംവിധാനവും അമൽ ചന്ദൻ മേക്കപ്പും നിർവഹിക്കുന്നു. സമീറ സനീഷാണ് കോസ്റ്റ്യൂം ഡിസൈനർ. സിനറ്റ് സേവ്യർ സ്റ്റിൽസ് കൈകാര്യം ചെയ്യുന്നു. വി. ബോസ് ചീഫ് അസോസിയേറ്റ് ഡയറക്ടറായും പീറ്റർ അർത്തുങ്കൽ പ്രൊഡക്ഷൻ മാനേജറായും പ്രവർത്തിക്കുന്നു. എബി ബെന്നിയാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. കിരൺ കാന്ത് പ്രൊഡക്ഷൻ വിഭാഗത്തിലും ദീപക് പരമേശ്വരൻ കൺട്രോളറായും പ്രവർത്തിക്കുന്നു. വാഴൂർ ജോസാണ് വാർത്താപ്രചാരണം.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News