മോട്ടോർ വാഹന വകുപ്പിൽ സ്ഥലംമാറ്റ അഴിമതി ആരോപണം; സീനിയോറിറ്റി അട്ടിമറിച്ചെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: മോട്ടോർ വാഹന വകുപ്പിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരുടെ (എഎംവിഐ) സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് വീണ്ടും അഴിമതി ആരോപണം. സീനിയോറിറ്റി മാനദണ്ഡങ്ങൾ അട്ടിമറിച്ച് ജൂനിയർ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് മാറ്റിയെന്നാണ് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റിനെതിരായ പരാതി. വകുപ്പിന്റെ നടപടിക്കെതിരെ ഉദ്യോഗസ്ഥർ ട്രൈബ്യൂണലിനെ സമീപിച്ചു.

2019ലെ സർക്കാർ ഉത്തരവ് പ്രകാരം എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ മൂന്ന് വർഷത്തെ സേവനം പൂർത്തിയാക്കിയ ഉദ്യോഗസ്ഥരെ മാത്രമേ ഓഫീസുകളിലേക്ക് മാറ്റാവൂ എന്നാണ് പരാതിക്കാർ ചൂണ്ടിക്കാട്ടുന്നത്. സ്ഥലംമാറ്റത്തിൽ സീനിയോറിറ്റി മാനദണ്ഡം പാലിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.

എന്നാൽ 2018 നവംബറിൽ സർവീസിൽ പ്രവേശിച്ച 75ഓളം മുതിർന്ന ഉദ്യോഗസ്ഥർ ഇപ്പോഴും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽ തുടരുമ്പോൾ, 2025 ജനുവരിയിൽ സർവീസിൽ പ്രവേശിച്ച 23 ജൂനിയർ ഉദ്യോഗസ്ഥരെ ഓഫീസുകളിലേക്ക് നിയമിച്ചത് വിവാദമായിരുന്നു. ഇതിനെതിരെ ഉദ്യോഗസ്ഥർ ട്രാൻസ്‌പോർട്ട് കമ്മീഷണർക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകിയിരുന്നു.

പരാതികളും അപ്പീലുകളും നിലനിൽക്കെയാണ് വീണ്ടും 62 ഉദ്യോഗസ്ഥരെ സീനിയോറിറ്റി മറികടന്ന് എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിൽനിന്ന് ഓഫീസുകളിലേക്ക് മാറ്റിയതെന്നാണ് പുതിയ ആരോപണം. ഇതുമായി ബന്ധപ്പെട്ട് ട്രാൻസ്‌പോർട്ട് കമ്മീഷണറേറ്റ് പുറപ്പെടുവിച്ച സ്ഥലംമാറ്റ ഉത്തരവുകളാണ് വിവാദമായിരിക്കുന്നത്.

മിനിസ്റ്റീരിയൽ സർവീസിൽനിന്ന് കാറ്റഗറി മാറ്റം വഴി എഎംവിഐമാരായ ചില ഉദ്യോഗസ്ഥരെ വഴിവിട്ട് സഹായിക്കാനും രാഷ്ട്രീയ സ്വാധീനങ്ങൾക്കനുസരിച്ച് നിയമനങ്ങൾ നടത്താനുമാണ് ക്രമക്കേട് നടത്തിയതെന്നും പരാതിക്കാർ ആരോപിക്കുന്നു.

സ്ഥലംമാറ്റ നടപടികളിൽ ചട്ടങ്ങളും സീനിയോറിറ്റി മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം. ആരോപണങ്ങളിൽ ബന്ധപ്പെട്ട അധികാരികളുടെ വിശദീകരണം ലഭ്യമായിട്ടില്ല. ട്രൈബ്യൂണലിന്റെ തുടർനടപടികൾ വിഷയത്തിൽ നിർണായകമാകും.

Tags :

Greeshma Joshi

Leave a Reply

Your email address will not be published. Required fields are marked *

Recent News