രമേശ് ചെന്നിത്തലക്കായി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച

പത്തനംതിട്ട: രമേശ് ചെന്നിത്തലയ്ക്ക് വേണ്ടി പരുമല പള്ളിയിൽ പ്രത്യേക കുർബാന നേർച്ച. യൂത്ത് കോൺഗ്രസ് നേതാവ് സിജോ കുഞ്ഞാണ്ടി രമേശ് ചെന്നിത്തല കേരളത്തിന്റെ മുഖ്യമന്ത്രിയാകാൻ വിശുദ്ധകുർബാന നേർച്ച നടത്തിയത്.

രമേശ് ചെന്നിത്തലയെ കേരളത്തിന്റെ മുഖ്യമന്ത്രിയായി കാണണമെന്നും ഇതിനുവേണ്ടിയാണ് വിശുദ്ധ കുർബാന അർപ്പിച്ചതെന്നു സിജോ കുഞ്ഞാണ്ടി പറഞ്ഞു.

കോൺഗ്രസ് നേതാക്കൾക്ക് വേണ്ടി ഇത്തരത്തിലുള്ള നേർച്ചകളും ഫ്ലക്സ് ബോർഡുകളും സ്ഥാപിക്കുന്നത് പതിവ് കാഴ്ചയായിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ഏമുർ ഹേമാംബിക ക്ഷേത്രത്തിൽ കെ.സി. വേണുഗോപാലിന് വേണ്ടി കളഭം കൊണ്ട് തുലാഭാരം നേർത്തിരുന്നു. മുഖ്യമന്ത്രി ആകാൻ തടസങ്ങളുണ്ടെങ്കിൽ അത് നീക്കാൻ ലക്ഷ്യമിട്ടാണ് വഴിപാട് നടത്തുന്നതെന്ന് കോൺഗ്രസ് പ്രവർത്തകൻ സി.എം. അനിൽകുമാർ പറഞ്ഞിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *