പുൽപ്പള്ളി: രാത്രി നഗരത്തിനുള്ളിലെ ചായക്കടയിൽ അതിക്രമിച്ചുകയറി പണം കവർന്ന യുവാവ് പിടിയിൽ. അമ്പലവയൽ നരിക്കുണ്ട് കരിങ്കണ്ണയിൽ വീട്ടിൽ ആൽബിൻ (29) ആണ് പുൽപ്പള്ളി പോലീസിന്റെ പിടിയിലായത്. ഇയാൾ പുൽപ്പള്ളി സ്റ്റേഷൻ പരിധിയിൽ തന്നെ മൂന്ന് ലഹരിക്കേസുകളിലും പ്രതിയാണ്. അമ്പലവയൽ സ്റ്റേഷൻ പരിധിയിലുള്ള കടയിലാണ് ആൽബിൻ മോഷണം നടത്തിയത്. കടയുടെ ഷട്ടർ കുത്തിത്തുറന്ന് മേശ വലിപ്പ് പൊളിച്ച് മേശയിലും മറ്റൊരു അറയിലും സൂക്ഷിച്ച 6080 രൂപ പ്രതി മോഷ്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാരാജാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. പുൽപ്പള്ളി സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ ജിതിൻകുമാർ, കിഷോർ സണ്ണി, അനീഷ് , സീനിയർ സിവിൽ പോലീസ് ഓഫീസർ നിഷാദ്, മറ്റ് ഓഫീസർമാരായ ഹനീഷ്, ജോജി മാർട്ടിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Related Posts
പൊന്നാനിയിലെ യുവതിയുടെ കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍
മലപ്പുറം: പൊന്നാനിയില്‍ കടപ്പുറത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ യുവതിയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലീസ്. സംഭവത്തില്‍ ഭര്‍ത്താവ് മുഹമ്മദിനെ കസ്റ്റഡിയില്‍ എടുത്തു.…
മണിപ്പൂരിൽ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു
ഗുവാഹത്തി: മണിപ്പൂരിൽ ക്രൈസ്തവ വൈദികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.…
പാലിയേക്കരയില്‍ 90 ഗ്രാം എം.ഡി.എം.എയുമായി രണ്ട് പ്രതികള്‍ പിടിയില്‍. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന.
തൃശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച് എം.ഡി.എം.എ.യുമായി രണ്ട് പ്രതികൾ പിടിയിൽ. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി…
