മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയിൽ പതിനെട്ട് വയസുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി വലിയപറമ്പ് സ്വദേശി മുനീറിനെയാണ് വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം കുറ്റം ആരോപിച്ചതിന് പിന്നാലെ എടവണ്ണപ്പാറ വെട്ടത്തൂരിൽ വീട്ടിൽ യാസിർ ആത്മഹത്യ ചെയ്തത്. യാസിർ മുനീറിന് പണം തിരികെ നൽകാൻ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തി. യാസിറിനെ മുനീർ മർദ്ദിച്ചിരുന്നുവെന്ന് പൊലീസ് പറയുന്നു. പണം തിരികെ നൽകാത്തതിനാണ് മർദിച്ചതെന്നും പോലീസ് പറഞ്ഞു. അതേസമയം, അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.
Related Posts
കുവൈത്തിൽ വീടിന് തീപിടിച്ച് അഞ്ചുപേർ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് എന്ന പ്രദേശത്ത് അപ്പാർട്ട്മെന്റിനു തീപിടിച്ച് അഞ്ചുപേർ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ ആയിരുന്നു…
പ്രശസ്ത സംവിധായകന് പി ഭാരതിരാജ അന്തരിച്ചു
ചെന്നൈ: പ്രശസ്ത സംവിധായകൻ ഭാരതിരാജ അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കുറച്ച് കാലമായി ചെന്നൈയിലെ വീട്ടിൽ തന്നെയായിരുന്നു. 84…
വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി; മൃതദേഹം കണ്ടെത്തി
ഹൈദരാബാദ്: ഹൈദരാബാദിൽ വിവസ്ത്രയായി ക്ഷേത്രത്തിൽ പ്രവേശിച്ച ടെക്കി യുവതി വിഗ്രഹവുമായി കുളത്തിൽ ചാടി മരിച്ചു. കുളത്തിൽനിന്ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും…
