അടൂരില്‍ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ഓട്ടോഡ്രൈവര്‍ പിടിയില്‍

പത്തനംതിട്ട: അടൂരില്‍ ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. ഓട്ടോ ഡ്രൈവര്‍ വിനോദിനെയാണ് അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം ചെയ്‌തെന്ന് പറയുന്ന സ്ഥലത്തെത്തിച്ച് പ്രതിയെ തെളിവെടുപ്പ് നടത്തും.

പോലീസ് ഇന്നലെ രാത്രിയോടെയാണ് പ്രതിയെ കസ്റ്റഡിയില്‍ എടുത്തത്. വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമായ യുവതിയെ പ്രതി ക്രൂര ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. യുവതിയുടെ അയല്‍വാസിയായ ഓട്ടോ ഡ്രൈവര്‍ ആണ് പ്രതി വിനോദ്. ഓട്ടോറിക്ഷയില്‍ കയറിയ യുവതിയെ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു . യുവതി സംസ്ഥാന പോലീസ് മേധാവിക്കും പത്തനംതിട്ട എസ്പിക്കും അടൂര്‍ പോലീസിലും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇന്ന് തന്നെ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് അറിയിച്ചു. പ്രതിയുടെ വീട്ടിലും മറ്റ് ഇടങ്ങളിലുമായിരിക്കും പോലീസ് തെളിവെടുപ്പ് നടത്തുക. ടാങ്കര്‍ ലോറിയില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നായിരുന്നു പരാതി. ഓട്ടോയില്‍ കയറിയുള്ള നേരിയ പരിചയം മുതലെടുത്ത് വിനോദ് യുവതിയെക്കൊണ്ട് ജ്യൂസ് കുടിപ്പിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *