ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചു; നേപ്പാളിലെ വിമാനത്താവളത്തിൽ ഒഴിവായത് വൻദുരന്തം

കാഠ്മണ്ഡു: നേപ്പാളിലെ വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീ പിടിച്ചു. തിങ്കളാഴ്ച നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തിലാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ യാത്രക്കാർ എമർജൻസി വാതിലുകളിലൂടെ പുറത്തിറങ്ങി. പുലർച്ചെ ഇസ്താംബൂളിൽ നിന്നും വന്ന ടി കെ 726 ടർക്കിഷ് എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയറിന് തീപിടിച്ചത്. വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. വിമാനത്തിലുണ്ടായിരുന്ന 11 ജീവനക്കാരും 278 യാത്രക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും ആർക്കും പരിക്കേറ്റില്ലെന്നും വിമാനത്താവള അധികൃതർ വിശദമാക്കുന്നത്.

ലാൻഡിംഗിനിടെ ടയർ പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോകളിൽ വിമാനത്തിന്റെ അടിഭാഗത്തുനിന്നും വലിയ തോതിൽ കറുത്ത പുക ഉയരുന്നത് കാണാൻ സാധിക്കും. . സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ പ്രവർത്തനം താത്കാലികമായി തടസ്സപ്പെട്ടു. പല വിമാനങ്ങളും വഴിതിരിച്ചുവിടുകയോ വൈകുകയോ ചെയ്തു. ടർക്കിഷ് എയർലൈൻസ് മുമ്പും കാഠ്മണ്ഡു വിമാനത്താവളത്തിൽ സമാനമായ അപകടങ്ങളിൽപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *