ഇനി ആ ഓഫീസിൽ കുഞ്ഞാലിക്കുട്ടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പത്തു വർഷത്തെ ഇടവേളയ്ക്കു ശേഷം യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉൾപ്പെടെയുള്ള 6 മന്ത്രിമാർ സെക്രട്ടേറിയറ്റിലെ നോർത്ത് ബ്ലോക്കിൽ കസേരയുറപ്പിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ഓഫിസ് മുറികൾ അനുവദിച്ച് പൊതുഭരണ വകുപ്പിന്റെ അനൗദ്യോഗിക ഉത്തരവിറങ്ങി. മന്ത്രിമാരുടെ സൗകര്യം കൂടി പരിഗണിച്ച് പിന്നീട് ഓഫിസുകളിൽ ചെറിയ മാറ്റങ്ങൾ വന്നേക്കമെന്നാണ് സൂചന. നോർത്ത് ബ്ലോക്കിൽ പിണറായി വിജയൻ 10 വർഷം ഓഫിസായി ഉപയോഗിച്ചിരുന്ന 141–ാംനമ്പർ മുറിയിലാണ് ഇനി സതീശന്റെയും ഇരിപ്പിടം. ഏറെക്കാലമായി മുഖ്യമന്ത്രിമാർ ഇതേ മുറി തന്നെയാണ് ഓഫിസായി ഉപയോഗിക്കുന്നത്. എന്നാൽ, രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് എതിർവശത്തെ ഓഫിസ് കൂടി തന്റേതാക്കിയ പിണറായി ശൈലി വി.ഡി.സതീശൻ തിരുത്തിയിട്ടുണ്ട്. ഇതിന് എതിർഭാഗത്തുള്ള 149–ാം നമ്പർ മുറി മുസ്‌ലിംലീഗിലെ പി.കെ.കുഞ്ഞാലിക്കുട്ടിക്ക് 10 വർഷത്തിനു ശേഷം തിരികെ ലഭിച്ചു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ അംഗമായിരിക്കെ ഉപയോഗിച്ച അതേ മുറിയാണ് കുഞ്ഞാലിക്കുട്ടിക്ക് തിരിച്ചുകിട്ടിയിരിക്കുന്നത് .

Tags :

Arya

Leave a Reply

Your email address will not be published. Required fields are marked *

Recent News